ബലേട്ടനും അദ്ദേഹത്തിന്റെ സഖാവും വീണ്ടും കണ്ടു മുട്ടുന്നു!! 'സീതാകല്യാണം' , വീഡിയോ കാണാം
സംഗീതവും ദൃശ്യങ്ങളും ഒരുപോലെ മിഴിവേകുന്നതാണ് രണ്ടാഭാഗം.
കാത്തിരിക്കാമോ സഖാവേ ഒന്ന് കൂടെ ജീവിക്കാനാൻ എന്ന വാക്ക് പ്രേക്ഷകരുടെ ഇടയിൽ വൻ ചവനം സൃഷ്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൻ ചലനമായിരുന്നു മൗനം എന്ന ആൽബം സൃഷ്ടിച്ചത്. പരസ്പരം പറയാതെ പ്രണയിച്ച് ഒടുവിൽ രണ്ടു വഴികളിലേയ്ക്ക് വേർ പിരിഞ്ഞ് പോയവരുടെ കഥയാണ് മൗനത്തിലൂടെ പറഞ്ഞത്. പ്രേക്ഷകരുടെ ഇടയിൽ വൻ സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചത്.

ഇപ്പോഴിത മൗനത്തിന്റെ രണ്ടാം ഭാഗവുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുകയാണ്. സീത കല്യാണം എന്നാണ് രണ്ടാം ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. കല്യാണ പശ്ചാത്തലത്തിലാണ് രണ്ടാഭാഗം ഒരുക്കിയിരിക്കുന്നത്. മകളുടെ കല്യാണത്തോടെ ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്ന സഖാവിന്റേയും നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രം കഴിയുന്ന ബാലചന്ദ്രന്റേയും കഥയാണ് സീത കല്യാണം.
സംഗീതവും ദൃശ്യങ്ങളും ഒരുപോലെ മിഴിവേകുന്നതാണ് രണ്ടാഭാഗം. സീതാകല്യാണത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ആഘോഷ് വൈഷ്ണവം ആണ്. നവീൻ മാരാരുടെ വരികൾക്ക് സുമേഷ് പരമേശ്വര്‍ ഈണം പകർന്നിരിക്കുന്നത്. രാജലക്ഷിമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.. രാഹുൽ ആർ നായർ, ഡോ. അബിൻ വിജയൻ, ഡോ. അക്ഷര വിജയൻ, പാർവതി സോമനാഥ്, രുദ്രകൃഷ്ണൻ, ജോസഫ് ജോൺ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തിയിട്ടുള്ളത്.


Click it and Unblock the Notifications