ട്രാന്‍സ് ജെന്‍ഡര്‍ നായികയാവുന്ന ആദ്യ മലയാള ആല്‍ബം! നിഴല്‍ പോലെ റിലീസിനെത്തുന്നു..
ട്രാന്‍സ് വുമണ്‍ അഞ്ജലി അമീര്‍ സിനിമാ ലോകത്തിന് തന്നെ അഭിമാനമായി മാറികൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ നായികയായി പേരന്‍പ് എന്ന ചിത്രത്തിലൂടെ അഞ്ജലി തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു. പേരന്‍പ് റിലീസിനൊരുങ്ങുകയാണ്. അതിനൊപ്പം അഞ്ജലി നായികയാവുന്ന ആല്‍ബം കൂടി റിലീസിനെത്തുകയാണ്.

സഫീര്‍ പട്ടാമ്പി സംവിധാനം ചെയ്യുന്ന ആല്‍ബമാണ് 'നിഴല്‍ പോലെ'. അഞ്ജലി അമീറാണ് നിഴലില്‍ നായികയാവുന്നത്. മലയാളത്തില്‍ നിന്നും ട്രാന്‍സ് ജെന്‍ഡര്‍ നായികയാവുന്ന ആദ്യ ആല്‍ബമെന്ന പ്രത്യേകതയും നിഴല്‍ പോലെയ്ക്കുണ്ട്. ആല്‍ബം പുറത്തെത്തുന്നതോടെ മലയാളത്തില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ അഞ്ജലിയ്ക്ക് കഴിയും.
അഞ്ജലിയ്‌ക്കൊപ്പം രാധിക പിള്ള, ദീപക് ജെ ആര്‍, തുടങ്ങിയവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. രമേഷ് കാവിലിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് പ്രശാന്ത് നിട്ടൂരാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദീപക് ജെ ആര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സത്യം ഓഡിയോസിലൂടെ സെപ്റ്റംബര്‍ 15 നാണ് ആല്‍ബം റിലീസിനെത്തുന്നത്.


Click it and Unblock the Notifications











