»   »  പ്രണയമെങ്കിൽ പ്രണയം ഇതാണ്, ‌അവളെ തേടി... പാട്ട് കാണാം

പ്രണയമെങ്കിൽ പ്രണയം ഇതാണ്, ‌അവളെ തേടി... പാട്ട് കാണാം

Written By:
Subscribe to Filmibeat Malayalam

ഇന്നത്തെ ജനറേഷനിൽ പ്രണയവും ബ്രേക്കപ്പുമൊക്കെ സ്വാഭാവികമാണ്. ഇപ്പോൾ വേർപിരിയലിന് തോയ്പ്പ് എന്നൊരു ഓമന പേരും കൂടി കിട്ടിട്ടുണ്ട്. നായകനും നായികയും പ്രേമിക്കുകയും കുറച്ചു നാളു ചുറ്റിക്കറങ്ങി നടക്കുകയും, പിന്നെ നായികയുടെ അച്ഛനും സഹോദരനും ചുറ്റിക്കറക്കം കാണുകയും പിന്നെ നായകനും രണ്ട് ഇടി നൽകി പെൺകുട്ടിയെ മറ്റൊരാൾക്ക് കെട്ടിച്ചു കൊടുക്കുകയും ചെയ്യുന്നു. ശേഷം സ്വന്തം കാമുകിയുടെ ഓർമയിൽ ജിവിക്കുന്ന കാമുകൻ.ഇതാണ് ഇപ്പോൾ കണ്ടു വരുന്ന ഒട്ടുമുക്ക ആൽബങ്ങളുടെ പ്രമേയം. അല്ലെങ്കിൽ അവള്  പൊട്ടെ എന്നു പറഞ്ഞ് മദ്യയലഹരിയിൽ കുടിച്ചു മറിയുന്ന കാമുകൻ.

song

അഡാറ് ലവിന്റെ സെറ്റിൽ ദേഷ്യപ്പെടേണ്ടിവന്നു! ഒറ്റ തവണ മാത്രം, തുറന്നു പറഞ്ഞ് ഒമർ ലുലു

എന്നാൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അവളെ തേടി എന്നുള്ള മ്യൂസിക്കൽ ആൽബം. ഗാനത്തിലായാലും  കഥയുടെ പ്രമേയത്തിലായാലും ഏറെ വ്യത്യസ്ത പുലർത്തുന്നതാണ് ഈ ആൽബം മലയാളം റാപ്പ് സോങ്ങ് വിഭാഗത്തിൽ വരുന്ന ഒരു  ആൽബമാണ്  അവളെ തേടി. ഒരു കൂട്ടം യുവാക്കൾ ചേർന്ന് സൃഷ്ടിച്ച ഒരു സൂപ്പർ ഐറ്റം എന്നു നമുക്ക് ഒറ്റവാക്കിൽ പറയാം.

കിടക്ക പങ്കിട്ട് ദിവസങ്ങൾ കഴിയുമ്പോൾ അത് മറക്കും! കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നടിച്ച് നടി

എഎസ്ആർ മൂവീസിന്റെ ബാനറിൽ അരുൺ എസ് ആർ നിർമ്മിച്ച അവളെ തേടി എന്ന ആൽബം സംവിധാനം ചെയ്തിരിക്കുന്നത് അശ്വിൻ വർമ്മയാണ്. ഇതുവരെ കണ്ടു മടുക്കാത്ത വ്യത്യസ്തമായ പ്രമേയത്തിലൂടെയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ട്രെന്റിങ്ങാണ് അവളെ തേടി എന്ന ഗാനം.

 ആൽബം കാണാം

English summary
avalea thedi musical album song

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam