എന്നും ചിരിക്കുന്ന പെൺകുട്ടിയ്ക്ക്!! ഭാര്യയുടെ പിറന്നാൾ ഓർമയിൽ ബിജിബാൽ ''മായീ മീനാക്ഷി''
നൃത്തവും സംഗീതവും ഒരുപോലെ ഉൾക്കൊളളിച്ചുള്ളതാണ് ആൽബം.
എല്ലാവരേയും നോക്കി പരിഹസിച്ച് കൊഞ്ഞണം കുത്തുന്ന വിധി വരെ ബിജിബാൽ എന്ന മനുഷ്യന്റെ മുന്നിൽ നീണിച്ച് തല താഴുത്തുകയാണ്. ജീവന്റെ നേർ പകുതിയെ ജീവിതത്തിൽ നിന്ന് വിധി അടർത്തി എടുത്തു കൊണ്ടു പോയപ്പോൾ വിധിയ്ക്ക് മുന്നിൽ പതറാതെ പിടിച്ചു നിൽക്കുകയാണ് അദ്ദേഹം. സഹധർമ്മിണിയെ കുറിച്ച് പറയാൻ നൂറ് നാവാണ് അദ്ദേഹത്തിന്. ശാന്തിയെ കുറിച്ച് അദ്ദേഹം ഒരേ വരി എഴുതുമ്പോഴും അതിൽ ദർശിക്കാൻ കഴിയും വറ്റാത്ത് പ്രണയത്തിന്റേയും വേർപാടിന്റേയും വേദന.

പ്രിയപ്പെട്ടവളുടെ പിറന്നാൾ ദിവസം ബിജിബാൽ പങ്കുവെച്ച മായീ മീനാക്ഷി എന്ന സംഗീത ആൽബത്തിന്റെ ടീസർ വൈറലാകുന്നു. എന്നും ചിരിക്കുന്ന പെൺക്കുട്ടിയെന്നാണ് വീഡിയോയ്ക്ക് ആമുഖമായി നൽകിയിരിക്കുന്നത്. നൃത്തവും സംഗീതവും ഒരുപോലെ ഉൾക്കൊളളിച്ചുള്ളതാണ് ആൽബം. മായീ മീനാക്ഷിയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ബിജിബാൽ തന്നെയാണ്. സൗമ്യ രാമകൃഷ്ണനും പ്രശാന്ത് രാവീന്ദ്രനും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. രവീന്ദ്രന്റേതാണ് ഛായഗ്രഹണം.
ഒരു കുങ്കുമച്ചെപ്പോ കുപ്പിവളകളോ മതി നിന്റെ കണ്ണുകൾ അതിശയം കൊണ്ട് തിളങ്ങാൻ, കവിളുകൾ ഇഷ്ടം കൊണ്ട് ചുവക്കാൻ. നാളെ നിന്റെ പിറന്നാളിൽ ഞാൻ നിനക്കൊരു സമ്മാനം തരും. എനിക്കിപ്പൊഴേ കാണാം കവിളിലെ പൂത്ത ചെമ്പനീർ കാട് , കണ്ണിലെ നക്ഷത്രജാലം. എന്നും വരികളും വീഡിയോയ്ക്കൊപ്പം ബിജിബാൽ ഫേസ്ബുക്കിൽ കുറച്ചിട്ടുണ്ട്. ലോക മാതൃദിനത്തിൽ ബിജിബാലും മക്കളും ചേർന്ന് ആലപിച്ച അമ്മ പാട്ട് ഫേസ്ബുക്കിൽ വൈറലായിരുന്നു. കഴിഞ്ഞവർഷം പുറത്തിറക്കിയ വീഡിയോ ആണെങ്കിലും ഈ വർഷം മാതൃദിനത്തിൽ വീണ്ടും പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഗാനത്തിന് ലഭിച്ചിരുന്നത്.


Click it and Unblock the Notifications