ഹൃത്വിക് റോഷന്‍, മിഥുന്‍ ചക്രവര്‍ത്തിയ്ക്കും ശേഷം അങ്കിൾ വീണ്ടും എത്തി!! തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ
സമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് അങ്കിളിന്റെ ഏറ്റവും പുതിയ വീഡിയോയാണ്.ചാച്ച നാച്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബം സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ജസിം സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഈ അൽബത്തിലെ പാട്ടുകൾ ആലപിച്ചിരിക്കുന്നത് ജസിമും, ബെന്നി ദയാലും ചേർന്നാണ്.

ഭോപ്പാലിലെ ഒരു സ്വകാര്യ കോളേജ് അധ്യാപകനായ സഞ്ജീവ് ശ്രീനിവാസ്തവ. അദ്ദേഹം ഒരു വിവാഹ വേദിയിൽ നൃത്തം ചെയ്തത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു ശേഷം ഇദ്ദേഹത്തെ ഡാൻസ് അങ്കിൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അന്ന് ഭര്യയ്ക്കൊപ്പം തകർപ്പൻ പ്രകടനാമായിരുന്നു ഇദ്ദേഹം കാഴ്ചവെച്ചത്.
ഡാൻസ് കണ്ട സെലിബ്രിറ്റീസുവരെ അദ്ദേഹത്തിന്റെ ഫാൻസ് ലിസ്റ്റിൽ ഉണ്ടായിരുന്നു. അങ്കിളിന്റെ ഡാൻസ് ഷോ വൈറലായതോടെ നിരവധി റിയാലിറ്റി ഷോകളിലും ഇദ്ദേഹം അതിഥിയായി എത്തിയിരുന്നു. ഇതിനു മുൻപ് ഹൃത്വിക് റോഷന്‍, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ നൃത്തരംഗങ്ങള്‍ അനുകരിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇതു സാമൂഹിക മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായിരുന്നു.


Click it and Unblock the Notifications