പറക്കട്ടെ പറക്കട്ടെ ചെങ്കൊടി! സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ചെങ്കൊടി ആന്തം! വീഡിയോ കാണാം
റെവല്യൂഷണറി മ്യൂസിക്കല്‍ വീഡിയോ ആയി പുറത്തിറങ്ങിയ ചെങ്കൊടി ആന്തം ശ്രദ്ധേയമാകുന്നു. തൊഴിലാളി ദിനമായ മേയ് ഒന്നിനായിരുന്നു ഗാനം യൂടൂബില്‍ പുറത്തിറങ്ങിയിരുന്നത്. സിറിയക്ക് കെജെ എന്ന സംവിധായകനാണ് ചെങ്കൊടി ആന്തവുമായി എത്തിയിരിക്കുന്നത്. 'പറക്കട്ടെ പറക്കട്ട ചെങ്കൊടി' എന്നു തുടങ്ങുന്ന ഗാനമാണ് ഓരോ തവണ കേള്‍ക്കുമ്പോഴും ആവേശം കൂട്ടുന്നത്.
വിച്ചു എന്ന കൗമാരക്കാരിയായ പെണ്‍കുട്ടി കമ്മ്യൂണിസത്തെക്കുറിച്ച് ഗ്രാന്‍ഡ്പ്പയോട് ചോദിക്കുന്നതും അവള്‍ മനസില്‍ കാണുന്നതുമാണ് ചെങ്കൊടി ആന്തത്തില്‍ പ്രതിപാദിക്കുന്നത്. അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ സ്പിരിറ്റാണ് ആല്‍ബത്തിലെ ദൃശ്യങ്ങള്‍ക്ക് പ്രചോദനമായിരിക്കുന്നത്. ഒരു കൂട്ടം യുവാക്കളാണ് ചെങ്കൊടി ആന്തം മ്യൂസിക്കല്‍ ആല്‍ബത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

വീനീത് റാം മ്യൂസിക്ക് പ്രൊഡക്ഷന്‍സാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. വിനീത് റാം തന്നെയാണ് പാട്ടിന് വരികളെഴുതി സംഗീതം നല്‍കിയിരിക്കുന്നത്. ശരത് രാജന്‍ ഗാനം ആലപിച്ചിരിക്കുന്നു. എസ് ശിവ ഛായാഗ്രഹണവും ബിനീഷ് ഭാര്‍ഗവന്‍ എഡിറ്റിങ്ങും ചെയ്തിരിക്കുന്നു.
അനഘ രവി, രതീഷ് വയല, നൈതന്‍ നവീന്‍, ശരത് രാജന്‍, അലോഷ്യസ് പി ജോസ്, രാകേഷ് കെവി, മോന്‍സി ജോസഫ്, സുജോ,ലിബിന്‍ വര്‍ഗീസ്, ആഷിഷ് മാക്‌സ് ജോസഫ്, അജിത്ത് എബ്രഹാം തുടങ്ങിയവര്‍ ഗാനരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.


Click it and Unblock the Notifications











