പോയിനെടാ അവിടുന്ന്, ഞങ്ങൾക്ക് ഇപ്പോൾ സൗകര്യമില്ല; പൗരത്വ നിയമത്തിനെതിരെ ‘സിറ്റിസണ്‍ നമ്പര്‍ 21’

പൗരത്വ നിയമത്തിനെതിരെയുള്ള മ്യൂസിക്കൽ വീഡിയോ സിറ്റിസൺ നമ്പർ 21 സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പി സന്ദീപ് സംവിധാനം ചെയ്ത സിറ്റിസൺ നമ്പർ 21 ൽ സുഡ‍ാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ സരസ ബാലുശ്ശേരിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്ട്രീറ്റ് അക്കാഡമിക്‌സ് ബാന്‍ഡിലെ റാപ്പര്‍ ഹാരിസ് സലീമും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിൻഡോ സീറ്റ് പിക്ചേഴ്സിന്റെ ബാനറിൽ ഹം ഭി പ്രൊഡക്ഷൻ ഹൗസ് ആണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ സക്കരിയയാണ് തന്റെ ഔദ്യാഗിക ഫേസ് ബുക്ക് പേജിലൂടെയാണ് 3:50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

citizen number 2

ഇംഗ്ലീഷ് റാപ്പും മലയാളത്തിലുള്ള വരികളും കൂടിയ രീതിയിലാണ് മ്യൂസിക് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. റാപ്പിനൊപ്പം മലബാർ സ്ലാംഗിൽ ഉള്ള നരേഷൻ കൂടി ചേരുമ്പോൾ വളരെ ഊർജ്ജസ്വലമായ രീതിയിലാണ് വീഡിയോ മുന്നോട്ട് പോകുന്നത്. മലബാറിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഉപ്പുപ്പമാരുടെ പേരക്കുട്ടികളോടാണ് പൗരത്വം ചോദിക്കുന്നത്, പൗരത്വം തെളിയിക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല എന്ന സരസ്സ ബാലുശ്ശേരിയുടെ ഡയലോഗോടു കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിറ്റിസൺ നമ്പർ 21 ന് ലഭിക്കുന്നത്.

സന്ദീപ് സംവിധാനം ചെയ്തിരിക്കുന്ന മ്യൂസിക് വീഡിയോയുടെ മലയാളം വരികൾ എഴുതിയിരിക്കുന്നത് നിസാം പാരി, സന്ദീപ് എന്നിവരാണ്. റാപ്പ് എഴുതിയിരിക്കുന്നത് ഹാരിസ് സലീമും. അഫ്‌നാസ്, നിസാം കദ്രി എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബിജിബാലിന്റെ യൂട്യൂബ് ചാനലായ ബോധി സൈലന്റ് സ്‌കേപാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

More from Filmibeat

Read more about: album ആൽബം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X