മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി 'കോവിഡ് ലവ് സ്റ്റോറി', വൈറലാവുന്നു..
ഡോക്ടറും രോഗിയും തമ്മിലുള്ള കോവിഡ് കാലത്തെ പ്രണയം പ്രമേയമാകുന്ന ഗാനം 'കോവിഡ് ലവ് സ്റ്റോറി' യൂട്യൂബിൽ വലിയ തരംഗം സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ് . ഡോക്ടർ കൂടിയായ സംവിധായകൻ കിരൺ എസ് ശങ്കർ സംഗീതവും സംവിധാനവും നിർവഹിച്ച ഗാനത്തിന് യൂട്യൂബിൽ മികച്ച അഭിപ്രായങ്ങളും പ്രതികരണങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്. ഗാനം പുറത്ത് വിട്ട് 24 മണിക്കൂറിനുള്ളിൽ തന്നെ നാല് ലക്ഷത്തിലധികം പേരാണ് യൂട്യൂബിൽ ഈ മ്യൂസിക് വീഡിയോ കണ്ടത്.

നിമിഷ ശ്രീകുമാർ, അഭിജിത് യു.ബി, ഡോ. മാധവദാസ് കണിശ്ശേരി, ഡോ. ശ്രീജ മാധവദാസ്, ശ്രീകുമാർ ശ്രീധരൻ, ശ്രീകുമാർ എസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അദീഫ് മുഹമ്മദ് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ദീപക് റാം ആണ്. ഛായഗ്രഹണം വേണു ശശിധരൻ ലേഖ, കഥ ഡോ.മനു ജി മാധവ്, സഹ സംവിധായകൻ വൈശാഖ് സുനിൽ, പ്രോഗ്രാമിങ് എം. എം അനുമോദ്.
പിന്നണി ഗായിക ഡോ അപർണ്ണ നായർ, ഓടക്കുഴൽ യദു ലിയോ, ഗിറ്റാർ വിഷ്ണു സി.വി, റിഥം പ്രോഗ്രാമിങ് എഡ്വിൻ ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ ഡോ. അരുൺ പിഞ്ചു സേവ്യർ, മേക്കപ്പ് ലിൻസി സി. ജോൺ, സൗണ്ട് ഡിസൈൻ പ്രതീഷ് കെ ആർ, ക്യാമറ അസിസ്റ്റന്റ് നന്ദു എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.


Click it and Unblock the Notifications











