ഹൃദയത്തിനുളളില്‍ നിന്നും വരുന്ന പ്രണയഭാവങ്ങള്‍! ശ്രദ്ധേയമായി കെഎസ് ഹരിശങ്കറിന്റെ പാട്ട്! വീഡിയോ കാണൂ
പ്രണയ ഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കുമെല്ലാം മികച്ച സ്വീകാര്യത നല്‍കിയിട്ടുളളവരാണ് മലയാളികള്‍. സംഗീതാസ്വാദകരുടെ മനസില്‍നിന്നും മായാത്ത നിരവധി മികച്ച പ്രണയഗാനങ്ങള്‍ ഇവിടെ പുറത്തിറങ്ങിയിരുന്നു. വീണ്ടുമൊരു വാലന്റൈന്‍സ് ഡേ ഫെബ്രുവരി 14ന് വന്നെത്തുകയാണ്.
ഈ അവസരത്തില്‍ ശ്രദ്ധേയമാകുകയാണ് പ്രണയ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഡീപിന്‍ ഹേര്‍ട്ട് റൊമാന്റിക്ക് മ്യൂസിക്ക് ആല്‍ബം. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‌റസിന്റെ യൂട്യൂബ് ചാനലിലാണ് ഈ പ്രണയ ആല്‍ബം പുറത്തിറങ്ങിയിരിക്കുന്നത്.

ആര്യന്‍ ഗോകുലാണ് ഈ പ്രണയ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ഗോകുല്‍ ശ്രീകണ്ഠന്‍ ആല്‍ബത്തിന് സംഗീതം നല്‍കിയിരിക്കുന്നു. ജീവാംശമായി എന്ന പാട്ടിലൂടെ ശ്രദ്ധേയനായ കെഎസ് ഹരിശങ്കറും ലക്ഷ്മി എസ് നായരും പാട്ട് പാടിയിരിക്കുന്നു. ആര്യന്‍ ഗോകുലും ആഷ്‌ലിന്‍ സലീമുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ജിജിന്‍ ജോര്‍ജ്ജ് നിര്‍മ്മിച്ചിരിക്കുന്ന വീഡിയോയുടെ ഛായാഗ്രഹണം വിവേക് വിജയനും എഡിറ്റിങ്ങ് ക്രിസ്റ്റിയുമാണ്. പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.


Click it and Unblock the Notifications











