'' പ്രകൃതിയെ അറിയാൻ''!! ഇന്നത്തെ തലമുറക്കും വരാൻ പോകുന്ന തലമുറക്കും വേണ്ടി, ശ്രദ്ധയമായി ''ഏലേലോ''

പ്രകൃതി സൗന്ദര്യം എന്താണെന്ന് അറിയണമെങ്കിൽ അതിന്റെ മടിത്തട്ടിലേയ്ക്ക് ഇറങ്ങി ചെല്ലുക തന്നെ വേണം. ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്നു പോകുന്നതും ഇതു തന്നെയാണ്. ഗ്രാമങ്ങളിൽ നിന്ന് നാഗരികതയുടെ സുഖം തേടി പോകുമ്പോൾ അറിയുന്നില്ല നഷ്ടപ്പെടുത്തുന്നത് ജീവിതത്തിൽ വിലമതിക്കാനാവാത്ത ഒന്നിനെയാണെന്ന്.

alelo

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എലോലോ എന്ന സംഗീത ആൽബമാണ്. പ്രകൃതിയുടെ അതിമനോഹരമായ ദൃശ്യങ്ങൾ ഈ വീഡിയോ ഗാനത്തിൽ പകർത്തിയിട്ടുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെ പ്രമേയമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഈ വീഡിയോ ആൽബത്തിന് ലഭിക്കുന്നത്.

വിദേശത്ത് നിന്ന് എത്തുന്ന ഒരു കുട്ടി അവധിക്കാലം പ്രകൃതിയോടൊപ്പം ആഘോഷമാക്കുന്നു. തുടർന്ന് വിദേശത്തേയ്ക്ക് മടങ്ങുമ്പോൾ തനിയ്ക്ക് പ്രകൃതി സമ്മാനിച്ച ഒരു മനോഹര ഓർമയായ ഒരു പിടി മഞ്ചാടി കുരവും കൈ കുമ്പിളിലാക്കി കൊണ്ടു പോകുകയാണ് .ഉത്തര മലബാറിലെ പ്രമുഖ മ്യൂസിക് ബാന്റായ C Major 7 ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോ ആൽബത്തിന് ലഭിക്കുന്നത്. തേജസ് കെ ദാസും രോഹിത് രാമകൃഷ്ണനും ചേർന്നാണ് ഈ സംഗീത ആൽബത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X