നയൻസ് ഇവന് കേവലമൊരു സിനിമ താരമല്ല!! അതിനു മുകളിൽ, വൈറലായി നയന്‍സിന്റെ കുട്ടിഫാന്റെ കഥ

ഒരു കുട്ടിയ്ക്ക് നയൻതാരയോടുളള സ്നേഹത്തെ പ്രമേയമാക്കിയാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കന്നത്

ചെറിയ കുട്ടികൾ മുതൽ യുവതി യുവാക്കൾ വരെ തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ കടുത്ത ആരാധകരാണ്. മലയാളിയാണെങ്കിലും തമിഴ് സിനിമയിലാണ് നയൻസ് സജീവം. എങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിതന്നെയാണ് നയൻതാര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നയൻസിന്റെ കുട്ടി ആരാധകന്റെ കഥയാണ്. ഈ ഷോർട് ഫിലിം പറയുന്നത് കേവലം താരാരാധനയുടെ കഥയല്ല.

nayanthara

ഒരു കുട്ടിയ്ക്ക് നയൻതാരയോടുളള സ്നേഹത്തെ പ്രമേയമാക്കിയാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കന്നത്. ഒരു ബുക്ക് നിറയെ താരത്തിന്റെ ചിത്രം ഒട്ടിച്ച് നടക്കുന്ന ഒരു വിരുതനിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഊണിലും ഉറക്കത്തിലുമെല്ലാം നയൻസിനെ കുറിച്ചുളള ചിന്തമാത്രമാണ് ഇവന്. എവിടെ നടിയുടെ ചിത്രം കണ്ടാലും അത് കീറി പുസ്തകത്തിലാക്കും. ഈ ചെറു പ്രായത്തിൽ തന്നെ ഇത്രയധികം ആരാധനയോ? ഇതാണ് അവന് ചുറ്റമുളളവർ‌ ചോദിക്കുന്നത്. പലരും ആ കു‍ഞ്ഞ മനസ്സിനെ തെറ്റിധരിക്കുകയും ചെയ്യുന്നുണ്ട്. നയൻസിനെ ഇത്രയധികം ഇഷ്ടപ്പെടാൻ ആ ബാലന് ഒകു കാര്യമുണ്ട്. അത് എല്ലാവരുടേയും ഹൃദയത്തെ കീറിമുറിക്കുന്നതാണ്.

നയന്‍ താരയുടെ പിറന്നാളിനോടനുബന്ധിച്ച് നവംബർ 18 നാണ് ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്. 'നയന്‍താര, ഹാപ്പി ബര്‍ത്‌ഡേ ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന കുറിപ്പോടെയാണ് ഹ്രസ്വചിത്രം യുട്യൂബില്‍ റിലീസ് ചെയ്തത്. നിതിൻ ഭാസ്കർ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്
റോളിങ് പീപ്പിള്‍ പ്രൊഡക്ഷനാണ്. ജിതിൻ ജോൺസണ്ണാണ് ഛായാഗ്രാങണം നിർമ്മിച്ചിരിക്കുന്നത്. ഫഹദ് മുഹമ്മദ് എന്ന കുട്ടിയാണ് ഹ്രസ്വചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X