വേർപിരിയലുകൾ എന്നെ തളർത്തുന്നില്ല, വിജയങ്ങൾ പൂർണ്ണമാക്കുന്നില്ല, വേർപിരിയലിന്റെ ദുഃഖം, കാണൂ
പ്രണയം എല്ലാവർക്കും നല്ല അനുഭൂതിയാണ്. പ്രണയിക്കുമ്പോൾ എല്ലാവരും പരസ്പരം മറന്ന് പ്രണയിക്കും. എന്നാൽ വേർ പിരിയുമ്പോഴാണ് എത്രത്തോളം നമ്മൾ പ്രണയിച്ചുവെന്ന് മനസ്സിലാകുന്നത്. പ്രണയ തകർച്ചയിൽ നിന്ന് വളരെ വേഗം കരകയറുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ബ്രേക്കപ്പ് മനസ്സിൽ തീർത്ത മുറിവ് ഉണങ്ങാൻ കാലതാമസം ഉണ്ടാവുകയും ചെയ്യാറുണ്ട്.

ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം ഹർലീൻ സോഥിയുടെ കവിതയാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഹൃദയം പൊള്ളിക്കുന്ന ആ വേർപാടിന്റെ വരികൾ താരം കുറിച്ചത്. പ്രണയം തകർന്നുവെങ്കിലും ജീവിതം ഇനിയും മുന്നോട്ട് സഞ്ചരിക്കുന്നു എന്ന രീതിയിലാണ് ഹാർലീന്റെ വരികൾ മുന്നോട്ട് പോകുന്നത്.
നടൻ വിക്കി കൗശലും ഹാർലീനുമായി പ്രണയത്തിലായിരുന്നുവെന്നുള്ള വാർത്ത ബേളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ അന്ന് ഇതിനെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഇൻസ്റ്റഗ്രാമിൽ നിന്ന് ഹർലീൻ വിക്കിയെ അൺഫോളോ ചെയ്തപ്പോഴാണ് ഗോസിപ്പ് വാർത്തകൾ സത്യമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. വേർപിരിയലുകൾ എന്നെ തളർത്തുന്നില്ല, വിജയങ്ങൾ എന്നെ പൂർണ്ണമാക്കുന്നില്ല, പരാജയങ്ങൾ എന്നെ അവസാനിപ്പിക്കുന്നില്ല. ഞാൻ സമ്പൂർണ്ണയാണ്." ഹർലിന്റെ വരികൾ ഇങ്ങനെയായിരുന്നു.


Click it and Unblock the Notifications











