twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൈവം ജനിച്ച സ്ഥലം അറിയാമോ! ഈ ഹൈറേഞ്ചിലേയ്ക്ക് പൊയ്ക്കോളൂ, ഇടുക്കിയുടെ സൗന്ദര്യവുമായി ഹ്രസ്വചിത്രം

    ദൈവം ജനച്ചി നാട് അന്വേഷിച്ചു പോകുന്ന ഫോട്ടോഗ്രാഫറും അയാളുടെ സ്വപ്നങ്ങളും യാത്രകളിലൂടെയുമാണ് ഹൈറോഞ്ച് എന്ന ഹ്രസ്വചിത്രം സഞ്ചരിക്കുന്നത്.

    |

    കാഴ്ചകൾ കാണാനും അത് കണ്ണിലൂടെ ഹൃദയത്തിലേയ്ക്ക് പകർത്താനാണ് എല്ലാവരും ശ്രമിക്കാറുളളത്. അങ്ങനെ ചെയ്യാൻ ഒരു കാരണമുണ്ട്. കണ്ണിനും ജീവിതത്തിലും അന്ധത പിടിമുറുക്കിയാൽ ഒരു നിമിഷം നിശബ്ദമായി ഒന്നു ആലോചിച്ചാൽ ആ മനോഹര കാഴ്ചകൾ മനസ്സിലേയ്ക്ക് ഓടി വരും. അത് എത്ര മനോഹരമായ ഫോട്ടോയ്ക്കും നൽകാൻ പറ്റാത്ത് ഒരു അനുഭൂതിയും സന്തോഷവുമാണ് മനസ്സിനു നൽകുന്നത്.

    highrang

     അതീവ ഗ്ലാമറസ്സായി ഹണി റോസ്!! താരത്തിന്റെ ഹോട്ട് ഫോട്ടോ ഷൂട്ട് വീഡിയോ വൈറൽ, കാണൂ അതീവ ഗ്ലാമറസ്സായി ഹണി റോസ്!! താരത്തിന്റെ ഹോട്ട് ഫോട്ടോ ഷൂട്ട് വീഡിയോ വൈറൽ, കാണൂ

    ദൈവം ജനിച്ച നാട് അന്വേഷിച്ചു പോകുന്ന ഫോട്ടോഗ്രാഫറും അയാളുടെ സ്വപ്നങ്ങളും യാത്രകളിലൂടെയുമാണ് ഹൈറേഞ്ച് എന്ന ഹ്രസ്വചിത്രം സഞ്ചരിക്കുന്നത്. അന്ധത തന്റെ കണ്ണുകളെ മറയ്ക്കുന്നതിനു മുൻപ് ദൈവം ജനിച്ച അതിമനോഹരമായ സ്ഥലം അന്വേഷിച്ചു പോകുകയാണ് ഈ ചെറുപ്പക്കാരൻ. തന്റെ സഹയാത്രികനായി കൂട്ട് പിടിച്ചതോ പ്രണയത്തിന്റെ പേരിൽ നല്ല ജീവിതം ഉപേക്ഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരുവനെ. പല തവണ കണ്ടതും തന്റെ ക്യാമറ കണ്ണുകളിൽ പകർത്തിയതാണെങ്കലും ജീവിതത്തിൽ ഇരുട്ട് കയറാൻ പോകുന്ന അവസാന നിമിഷത്തിൽ ഒരിക്കൽ കൂടി തന്റെ സ്വന്തം നാടിന്റെ ഹൃദയത്തിനുള്ളിൽ ചേർക്കാനുള്ള ഓട്ടപ്പാച്ചിലായിരുന്നു ആ ചെറുപ്പക്കാരൻ. വെള്ളച്ചാട്ടവും, മഞ്ഞും, മലനിരയും, പച്ചപ്പുമെല്ലാം നിശബ്ദമായി പ്രേക്ഷകരുമായി ഒരുപാട് കാര്യങ്ങൾ സംവദിക്കുന്നുണ്ട്. കാഴ്ചയുടെ വസന്തമാണ് 18 മിനിറ്റ് ദൈർഘ്യമുളള ഈ ഹ്രസ്വചിത്രം പ്രേക്ഷകർക്കായി സമ്മാനിച്ചിരിക്കുന്നത്.

     നിങ്ങൾ ചിറകില്ലാത്തവനല്ല!! ഉയർന്ന് പറന്നോളൂ...! കൃഷ്ണകുമാറിന് ആശംസയുമായി മഞ്ജുവാര്യർ നിങ്ങൾ ചിറകില്ലാത്തവനല്ല!! ഉയർന്ന് പറന്നോളൂ...! കൃഷ്ണകുമാറിന് ആശംസയുമായി മഞ്ജുവാര്യർ

    ഹ്രസ്വചിത്രത്തിന് ഏറ്റവും അനിയോജ്യമായ പേര് തന്നെയാണ് ഹൈറേഞ്ച്. ഇടുക്കിയുടെ അതിമനോഹരമായ സൗന്ദര്യം ഓരോ ഫ്രെയിമിലും കാണാൻ സാധിക്കുന്നുണ്ട്. തൊടുപുഴയിലെ ഒരു കൂടാടം യുവാക്കളാണ് ഹൈറേഞ്ച് തയ്യാറാക്കിയിരിക്കുന്നത്. മനു അഗസ്റ്റിന്റെ തിരക്കഥയിൽ അഖിൽദാസാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശരത് എസ് ശ്യാമും മോൻസൻ കുര്യനുമാണ് ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഷാനി തൊടുപുഴയാണ് ഹൈറേഞ്ചിൽ ഇടുക്കിയുടെ സൗന്ദര്യം ഒട്ടും ചോർന്നു പോകാതെ പകർത്തിയിരിക്കുന്നത്. കൂടാതെ ജോയ് തമ്മലത്തിന്റെ രണ്ട് കവിതകളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

     ദീപികയ്ക്ക് പിന്നാലെ പ്രിയങ്കയും വധുവാകുന്നു!! ഡിസംബർ 2ന്, നിക്ക് ഇന്ത്യയിലേയ്ക്ക്... ദീപികയ്ക്ക് പിന്നാലെ പ്രിയങ്കയും വധുവാകുന്നു!! ഡിസംബർ 2ന്, നിക്ക് ഇന്ത്യയിലേയ്ക്ക്...

    English summary
    highrange short filim about idukki beauty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X