For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയമഴയായി പെയ്തിറങ്ങി ഹൃദയ മൽഹാർ, വീഡിയോ വൈറലാകുന്നു

    |

    പ്രണയത്തിന്‍റെ പുതുചിത്രങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം 'ഹൃദയ മൽഹാർ' ശ്രദ്ധേയമാകുന്നു. ജിത്തു ജോസഫ്, സിദ്ധിഖ്, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, അഹാന കൃഷ്ണ തുടങ്ങിയ പ്രമുഖരുടെ ഫേസ്ബുക്ക് പേജിലൂടെ ജൂൺ നാലിനാണ് ഹൃദയ മൽഹാർ റിലീസ് ചെയ്തത്.

    Hrudaya malhar,

    ആലില പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി. മിഥുൻ നിർമിച്ച് ഷൈജു ചിറയത്ത് രചനയും സംവിധാനവും ചെയ്ത മ്യൂസിക്കൽ ഷോർട്ട് ഫിലിമാണ് ഹൃദയ മൽഹാർ. സുജിൻ ചെറിയാൻ, സോന സാജൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആൽബത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷിജു ഇടിയത്തേരിലാണ്. നക്ഷത്ര സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന സൂര്യജ മോഹനൻ.

    രാജേഷ് ചേർത്തല, രൂപ രേവതി, സന്ദീപ് മോഹൻ എന്നിവർ ആൽബത്തിന്‍റെ ഭാഗമായിട്ടുണ്ട്. സഹസംവിധാനം എൽസൺ എൽദോസ്, ഛായാഗ്രഹണം മനീഷ് കെ. തോപ്പിൽ, എഡിറ്റിങ് സജീഷ് രാജ് എന്നിവർ നിർവഹിച്ചു.

    മമ്മൂക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു

    മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഹൃദയ മൽഹാർ, ആലില ആർട്സിന്‍റെ യുട്യൂബ് ചാനലിലൂടെ ആയിരക്കണക്കിനാളുകളാണ് കണ്ടത്. മികച്ച കമന്റുകളാണ് യൂട്യൂബിലൂടെ ലഭിക്കുന്നത്. ശുദ്ധിയും സംഗീതവും മികച്ചതായിട്ടുണ്ട്. ഷോട്ടുകളും അതിലെ കഥാസന്ദർഭങ്ങളും ആശയ വ്യക്തതയുണ്ട് എല്ലാവരും നന്നായി ചെയ്തു.. എന്ന് തുടങ്ങുന്ന പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്ന്. പൊലീസ് ഓഫിസർ കൂടിയായ സംവിധായകൻ അങ്കമാലി സ്വദേശി ഷൈജു ചിറയത്തിന്‍റെ ആദ്യ ഷോർട്ട് ഫിലിം 'അവറാൻ' നിരവധി അവാർഡുകൾ നേടി ശ്രദ്ധേയമായിരുന്നു.

    വീഡിയോ കാണാ

    Read more about: album
    English summary
    Hrudaya malhar Album Song Went Viral On Social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X