''ജീവാംശമായി താനെ'' കവര്‍ വേര്‍ഷൻ കലക്കി!! ഫില്‍മി ബീറ്റ് ടീം പൊളിച്ചു, വീഡിയോ കാണാം
സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ജീവാംശമായി എന്നു തുടങ്ങുന്ന ഗാനത്തിന്റെ കവർ വേർഷനാണ്.
പാട്ട് പുറത്തു വരും മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ ഒരു ആകാംക്ഷ സൃഷ്ടിച്ച ഒരു ഗാനമാണ് തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായി താനേ നീ എന്ന ഗാനം. ശ്രേയ ഘോഷാലും ഹരിശങ്കറും ചേർന്നാണ് ഈ മനോഹരമായ ഗാനം പാടിയിരിക്കുന്നത്. യൂട്യൂബിൽ പത്ത് മില്യണിലധികം പേരാണ് ഈ ഗാനം കണ്ടിരിക്കുന്നത്. അത്രയ്ക്ക് ഒരു മാസ് ഓഡിയൻസിനെ സൃഷ്ടിക്കാൻ ഈ പാട്ടിനു കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ജീവാംശമായി എന്നു തുടങ്ങുന്ന ഗാനത്തിന്റെ കവർ വേർഷനാണ്. തമിഴ് , മലയാളം എന്നീ ഭാഷകളിലായിട്ടാണ് ഈ ഗാനം റീ കമ്പോസ് ചെയ്തിരിക്കുന്നത്. ഒരിക്കൽ ഹിറ്റായ ഗാനം വീണ്ടും ഹിറ്റായി എന്നു വേണം ഈ കവർ വേർഷനെ വിശേഷിപ്പിക്കാൻ. അത്രയ്ക്ക് മനോഹരമായിട്ടാണ് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്. ബെംഗളുരു പശ്ചാത്തലത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. പുകവലിയും ചിത്രത്തുലേതു പോലെ വീഡിയോയിലും ഹൈലൈറ്റ് ചെയത് കാണിക്കുന്നുണ്ട്. ഒരു ഗാനവുമായി ബന്ധപ്പെട്ട് നാലു പേർ മാളിൽ ഒത്തു കൂടുകയും അവിടെ നടക്കുന്ന സംഭവങ്ങളുമാണ് പാട്ടിന്റെ പശ്ചാത്തലം. പാട്ടിലെ പ്രണയം അതേ പടി വീഡിയോയിലും പകർത്താൻ സാധിച്ചിട്ടുണ്ട്. തുടക്കത്തിൽ പറയുന്നതു പോലെ ഈ കവർ വേർഷൻ തീവണ്ടിയിലെ യാത്രക്കാർക്കും ഇഷ്ടപ്പെടുമെന്ന് നിസംശയം പറയാം.
വണ്‍ഇന്ത്യാ ഫില്‍മിബീറ്റാണ് 'ജീവാംശമായി തനേ' എന്ന കവർ സോങ്ങ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ സലീം ആണ് മ്യൂസിക്ക് വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അജിത് പി പാപ്പച്ചനാണ് ഗാനം ആലപിച്ചിരിക്കുന്നു. ശ്രീഹരി കെ നായര്‍ ആണ് മ്യൂസിക് വീഡിയോയുടെ കമ്പോസര്‍. ഉണ്ണികൃഷ്ണന്‍ പുതുച്ചേരി ഓടക്കുഴലും ക്രിസ്റ്റോ സെബാസ്റ്റ്യന്‍ ശബ്ദമിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നു. ആദിത്യന്‍ സിയാണ് വീഡിയോയുടെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മതിവാനന്‍ എസ് ആണ് തമിഴ് വരികള്‍ എഴുതിയിരിക്കുന്നത്. അതുല്‍ പി കൃഷ്ണനാണ് സോഷ്യല്‍ മീഡിയ പ്രമോട്ടർ.
പാട്ട് കാണാം


Click it and Unblock the Notifications











