യൂട്യൂബിൽ ജിന്ന്!! ഇപ്പോൾ ആളുകളുടെ ഹൃദയത്തിലും, മൊഞ്ചത്തിയായ ജിന്നിനെ ഒന്നു കണ്ടു നോക്കൂ....
കൂടാതെ അതിമനോഹരമായ ആലാപനവും ജിന്നിന്റെ ഭംഗി കൂട്ടുന്നുണ്ട്.
സിനിമ ഗാനങ്ങളെക്കാലും ജനങ്ങൾ നെഞ്ചിലേറ്റുന്നത് മൂളി നടക്കുന്നത് ആൽബം ഗാനങ്ങളാണ്. ഇന്ന് വ്യത്യസ്തമായ പ്രമേയവുമായി നിരവധി പാട്ടുകൾ പുറത്തിറങ്ങുന്നുണ്ട്. ചിലത് പ്രേക്ഷരുടെ മനസിൽ നിന്നും ചൂണ്ടുകളിൽ നിന്ന് മാഞ്ഞു പോകില്ല.ഇപ്പോൾ എല്ലാവരുടേയും മനസിനുള്ളിൽ ഒരു ജിന്ന് കടന്നു കൂടിയിട്ടുണ്ട്. അത് ഒന്നൊന്നര ജിന്നാണ് മക്കളെ. ആ ജിന്ന് ആദ്യം യൂട്യൂബ് വഴി പ്രേക്ഷകരുടെ ഹൃദത്തിൽ കയറി കൂടി ഇരുപ്പാണ്. ഈ ജിന്ന് മറ്റുളളവരിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഇതുവരെ കണ്ടു വന്ന ആൽബം ഗാനത്തിൽ നിന്ന് വ്യത്യസ്തമാണ് നമ്മുടെ ജിന്ന്.

മൊഞ്ചത്തിമാരുടേയും മൊഞ്ചൻമാരുടേയും നാടാണ് കോഴിക്കോട്. കോഴിക്കോടിന്റെ ഭംഗിയും തനിമയും ജിന്നിൽ മുഴച്ചു നിൽക്കുന്നുണ്ട്. കോഴിക്കോടിന്റെ തനത് രുചി വിളമ്പുന്ന ഇക്കായിസ് റസ്റ്റോറന്റിന്റെ പശ്ചത്തലത്തിലെ ജിന്ന് ചിത്രീകരിച്ചിരിക്കുന്നത്. മനോഹരമായ വരികളും അതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന മ്യൂസിക്കുമാണ് ജിന്നിന്റെ ഭംഗി. കൂടാതെ അതിമനോഹരമായ ആലാപന മികവും ജിന്നിന്റെ ഭംഗി കൂട്ടുന്നുണ്ട്.
എല്ലാ വിജയത്തിനു പിന്നിൽ ഒരു കൂട്ടം ആളുകളുടെ കഠിന പ്രയത്നം ഉണ്ടകും. ഇവിടെയും ജിന്നിന്റെ പിന്നിൽ ഒരു കൂട്ടം ചെറുപ്പക്കാരാണ്. അവരുടെ പ്രയത്ന ഫലമാണ് ഈ മ്യൂസിക്കൽ ആൽബം. സത്യജിത്തിന്റെ വരികൾക്ക് ജവാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. കീ ബോർഡ് വിനീത് നടുവീട്ടിൽ, ഗിത്താർ അതുൽ സന്തോഷ്. ജവാദാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നതും.


Click it and Unblock the Notifications











