twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോവിഡ് പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ കവിത 'നന്മയുടെ അകലം' ശ്രദ്ധനേടുന്നു

    |

    കോവിഡ് 19 പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ കവിത 'നന്മയുടെ അകലം' സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. സിനിമാ സഹസംവിധായകനായി പ്രവർത്തിക്കുന്ന ജിന്റോ തോമസാണ് ഈ കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്.

    nanmayude akalam

    ക്വാറന്റൈൻ സെന്ററിന്റെ ഏകാന്തതയിൽ തന്റെ ഭാര്യയെയും മകളെയും ഓർക്കുന്ന ഒരു കവിയുടെ പശ്ചാത്തലത്തിലൂടെയാണ് കവിത കടന്നുപോകുന്നത്. കോവിഡ് എന്ന മഹാമാരിയെ എങ്ങനെയെല്ലാം പ്രതിരോധിക്കാമെന്നും ഈ കവിതാശകലം ചർച്ച ചെയ്യുന്നു.

    Recommended Video

    Mammootty's favourite food | FilmiBeat Malayalam

    ഷമീർ വാളേരിയുടെ വരികൾക്ക് പ്രശാന്ത് ശങ്കറാണ് ഈണം നൽകിയത്. അഭിലാഷ് കോക്കാടാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ആശയം വിഷ്ണു മോഹന്റേതാണ്. ക്യാമറ ചന്തു മേപ്പയൂരുടെയും. റിനീഷ് മുതുക്കാടാണ് ആലാപനം. അവന്തിക ക്രീയേഷൻസാണ് നന്മയുടെ അകലം എന്ന ഈ കവിത നിർമിച്ചത്. നടിമാരായ അനുമേൾ, അഞ്ജലി അമീർ, റബേക്ക സന്തോഷ്, അപർണ്ണ ഗോപിനാഥ്, ഇന്ദു മേനോൻ എന്നിവർ ചേർന്ന് കവിതയുടെ റിലീസ് നിർവഹിച്ചു. നിലവിൽ മികച്ച പ്രേക്ഷകാഭിപ്രായമാണ് നന്മയുടെ അകലം നേടുന്നത്.

    Read more about: album
    English summary
    Jinto Thomas Directed Nanmayude Akalam Poety Is Getting Viral In Social Media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X