പ്രകൃതിയിൽ ഇഴുകി ചേർന്ന് മൃദുലയും ഹരീഷും!! 'കഥകള്‍ നീളെ' പ്രണയഗാനം ശ്രദ്ധേയമാകുന്നു...

കഥകൾ നീളെയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.

യാത്രയും പ്രണയവും തമ്മിൽ വളരെ അടുത്ത ബന്ധമാണുളളത്. യാത്രയും പ്രണയവും പശ്ചാത്തലമായി നിരവധി പ്രണയഗാനങ്ങൾ നമ്മുടെ കാതുകളിൽ എത്തുന്നുണ്ട്. ചിലതൊക്കെ അങ്ങേയറ്റം അരോചകമായി തോന്നും മറ്റു ചിലത് കാതിനും മനസ്സിനും അങ്ങേയറ്റം കുളിർമയുണ്ടാക്കുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കഥ നീളെ എന്ന റൊമാന്റിക് ആൽബമാണ്. ‌‌‌

kadha neelea

അനു എലിസബത്തിന്റെ വരികൾക്ക് മോജോ ജോസഫിന്റെ സംഗീതം നൽകിയിരിക്കുന്നത്. ശ്വേതമോഹനും ഹരിചരണും ചേർന്നാണ് അതിമനോഹരമായ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ മൃദുല വിജയ്യും, ഹരീഷുമാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. മൂന്നാറിന്റെ മനോഹാരിതയിലാണ് കഥ നീളെ ഒരുക്കിയിരിക്കുന്നത്. അതിമനോഹരമായ ഗാനത്തിന്റെ കൂടെ മൂന്നാറിന്റെ മനോഹരിത കൂടിയായപ്പോൾ മൃദുലയുടേയും ഹരീഷിന്റേയും പ്രണയും അതിമനോഹരമായിട്ടുണ്ട്. എബി തോമസാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.

കഥകൾ നീളെയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇതിനോടകം തന്നെ അരലക്ഷം പേർ വീഡിയോ കണ്ടിട്ടുണ്ട്. രാജേഷ് അരവിന്ദ് ആണ് ക്യാമറ. എഡിറ്റിംഗ് ജിഷ്ണു എസ് ഗിരീശന്‍, യൂട്യൂബ് ട്രെന്റിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X