പ്രണയത്തിനു മുന്നിൽ ജാതി വ്യവസ്ഥ മുട്ടുമടക്കിയ കാലം!! ചന്ദനക്കുറി... സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു
ജാതിയുടേയും മതത്തിന്റേയും പേരിൽ മനുഷ്യരെ രണ്ടു വിഭാഗങ്ങളാക്കി നിർത്തിയിരുന്ന ഒരു ഉരുണ്ട കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. നിരവധി സമരങ്ങളുടേയും സംഘർഷങ്ങളുടേയുമൊടുവിൽ ജാതിവ്യവസ്ഥ എന്ന കറുത്ത അധ്യായം അടയുകയായിരുന്നു. ഇപ്പോഴിത പ്രേക്ഷകരെ ഒന്നുകൂടി ആ പഴയ നാളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ചന്ദനക്കുറി എന്ന വീഡിയോ ആൽബം.

മനോഹരമായ പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുണ്ടകാലത്തെ ഒരിക്കൽ കൂടി പ്രേക്ഷകരുടെ ഇടയിൽ അവതരിപ്പിച്ചിരിക്കുന്നത്. തൊട്ട് കൂടായ്മയും നീണ്ടി കൂടായ്മയും പ്രണയത്തിനു മുന്നിൽ ഒന്നുമല്ലെന്ന് തുറന്നു കാട്ടുകയാണ് ചന്ദനക്കുറി.
മിഥുൻ രവീന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിന്റെ ഛയാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്ദീപ് മാറാടിയാണ്. അഖില്‍ ബാലാജിയുടെതാണ് തിരക്കഥ. അജിത്ത് കുമാര്‍ പാട്ടിന്റെ വരികളെഴുതിയിരിക്കുന്നു. സംഗീതം ദ എസ്‌കേപ് മീഡിയം. നിര്‍മ്മാണം ശ്രീകുമാര്‍ തമ്പി. ബാലേട്ടന്റെ പ്രണയകവിത എന്ന ശ്രദ്ധേയമായ മലയാള ആല്‍ബത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ചന്ദനക്കുറിയുടെ അണിയറയിലും. പാട്ട് ട്രെന്റിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications











