അവർ തമ്മിൽ ചേർന്നാൽ!! അതിമനോഹരമായ പ്രണയകാവ്യം'' മായാതെ'' വീഡിയോ വൈറൽ
ഭാഷ, ലിംഗം , വർണ്ണം എന്നിവയ്ക്ക് അതീതമാണ് പ്രണയം. രണ്ട് ശരീരങ്ങൾ തമ്മിലുള്ള ഇഷ്ടം എന്നതിലുപരി രണ്ട് മനസുകൾ തമ്മിലുള്ള ബന്ധമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വ്യത്യസ്ത പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങിയ മായാതെ എന്ന മ്യൂസിക്കൽ ആൽബത്തെ കുറിച്ചാണ്. കാലം മാറിയിട്ടും ഇന്നും പലരും തെറ്റി ചുളിക്കുന്ന ഒന്നാണ് സ്വവർഗ്ഗ അനുരാഗം. ഈ പ്രമേയത്തിന്റെ പശ്ചാത്തലത്തിലാണ് മായാതെ ഒരുങ്ങുന്നത്.

രണ്ട് യുവതികൾ തമ്മിലുള്ള പ്രണയം, അതിന്റെ തീവ്രത ചോർന്നു പോകാതെ അതിമനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കെപി വൈശാഖാണ് മായാതെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗായിക ഗൗരി ലക്ഷ്മിയാണ് മനോഹരമായ വരികൾ എഴുതിയിരിക്കുന്നത്. ചാൾസ് നസറേത്താണ് മായാതെയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഗൗരി ലക്ഷ്മിയും ചാൾസ് നസറേത്തും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കേതകി നാരായണ്‍, റിതു കിങ്കര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജെബിന്‍ ജേക്കബാണ് ഛായാഗ്രഹണം, നിര്‍മ്മാണം ബാദുഷ. മാതൃഭൂമി കപ്പ ടിവിയാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. പ്രണയം അനശ്വരമാണ്. സത്യസന്ധമായ പ്രണയത്തെ ഒന്നിനാലും ആരാലും വേർപിരിക്കാനും കഴിയില്ല. എന്നത് മായാതെ അടിവരയിട്ടാണ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











