എന്തേ മഴയിങ്ങനെ! മഴയോര്‍മ്മയുടെ ദൃശ്യാവിഷ്‌ക്കാരവുമായി മഴപ്പൂക്കള്‍! ആല്‍ബം ശ്രദ്ധേയമാകുന്നു
മഴയും ഗൃഹാതുരതയും എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. ഹൃദ്യമായ വരികളിലൂടെ മനോഹരമായൊരു മഴയോര്‍മ്മ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഷിനോജ് സൈന്‍. അപര്‍ണ്ണ അനില്‍ പാടി അഭിനയിച്ച മഴപ്പൂക്കള്‍ എന്ന ആല്‍ബം ഇതിനകം തന്നെ ആസ്വാദക ഹൃദയത്തില്‍ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്. മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്ന മനോഹരമായ മഴയോര്‍മ്മകളിലേക്കാണ് മഴപ്പൂക്കള്‍ നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത്.
മലയാളികള്‍ക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന വയലേലകളും തറവാടും തൊടിയും കുളവും മഴയും എല്ലാം നഷ്ട പ്രണയത്തിനൊപ്പം ഒന്നിച്ച് ചേര്‍ത്താണ് മഴപ്പൂക്കൾ ഒരുക്കിയിട്ടുള്ളത്. മഴയും പ്രണയവും വ്യത്യസ്ത ഭാവതലങ്ങളിലൂടെ സഞ്ചരിക്കുന്ന കാഴ്ചയും ഈ ഗാനത്തില്‍ നമുക്ക് കാണാം. നനുത്തൊരു മഴ പോലെ ഹൃദ്യമായ ഈ ഗാനം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Recommended Video
ഷിനോജ് സൈന്‍ സംവിധാനം ചെയ്ത മഴപ്പൂക്കളിന് അഭിനന്ദനം അറിയിച്ച് താരങ്ങളും എത്തിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററും യൂട്യൂബ് വീഡിയോയുമെല്ലാം താരങ്ങളുടെ പേജുകളിലൂടെയായിരുന്നു പുറത്തുവന്നത്. പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ രാജീവ് അഴിയൂരാണ് മനോഹരമായ ദൃശ്യങ്ങൾ പകർത്തിയത്. നിഷാന്ത് തെക്കേതിലാണ് ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിച്ചത്. വിഷ്വലൈസര്‍ വിആര്‍ നാസര്‍, എഡിറ്റിംഗ് ശൈലേഷ്. നിരവധി ഹിറ്റ് സിനിമകളില്‍ പ്രവര്‍ത്തിച്ച ഇക്ബാൽ പാനായിക്കുളമാണ് പ്രൊഡക്ഷൻ കൺട്രോളർ.


Click it and Unblock the Notifications











