ബാലു എന്ന സ്നേഹത്തിനു മുന്നിൽ സമർപ്പിക്കുന്നു!! കാനനപ്പാനയുമായി മോഹൻലാൽ, വീഡിയോ കാണൂ

അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ആനന്ദ് കുമാറാണ് പാട്ട് പാടിയിരിക്കുന്നത്.

അഭിനയത്തിൽ മാത്രമല്ല മികച്ച ഗായകൻ കൂടിയാണെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ മോഹൻലാൽ തെളിയിച്ചതാണ്. സിനിമകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി പാട്ട് പാടി പ്രേക്ഷക കയ്യടികൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയനിലും അദ്ദേഹം മനോഹരമായ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അത് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്.‌

mohanlal

ഇപ്പോഴിത ലാലേട്ടന്റെ ആവിഷ്ക്കാരത്തിലൂടെ മറ്റൊരു പാട്ട് ജനങ്ങളുടെ ഇടയിൽ ശ്രദ്ധ നേടുകയാണ്. കാനനപ്പാന എന്ന അയ്യപ്പ കീർത്തനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ലാലേട്ടനാണ് പാട്ട് പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നത്. അച്ഛന്റെ സുഹൃത്തും എഴുത്തുകാരനുമായ വി ആനന്ദക്കുട്ടന്റെ വരികളാണിത്. വിപിൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ആൽബത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് നെല്ലുലി രാജശേഖരമാണ്. അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ആനന്ദ് കുമാറാണ് പാട്ട് പാടിയിരിക്കുന്നത്.

കാനനപ്പാന എന്ന ആൽബത്തെ കുറിച്ച് മോഹൻലാൽ പറയുന്നതിങ്ങനെ. എന്റെ അച്ഛന്റെ സുഹൃത്തും പ്രശസ്ത സാഹിത്യകാരനുമായ ആനന്ദക്കുട്ടൻ സാർ 60 വർഷങ്ങൾക്ക് മുൻപ് എഴുതിയ അയ്യപ്പ കീർത്തനം നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നു.സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ കഴിവു തെളിയിച്ച നെല്ലൂലി രാജശേഖരനാണ് കാതിന് ഇമ്പമാർന്ന ഈണം നല്‍കിയിരിക്കുന്നത്. ജാക്സൺ അരൂജ ഇതിന് അനുയോജ്യമായ ഓർക്കസ്ട്രേഷൻ നൽകിയിരിക്കുന്നു. വിപിന്റെ സംവിധാനത്തിൽ നിതിനാണ് അഭിനയിച്ചിരിക്കുന്നത്.എന്റെ സുഹൃത്ത് ആനന്ദ് കുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എന്റെ സഹപാഠിയായിരുന്ന ബാലു എന്ന സ്നേഹത്തിനായി സമർപ്പിക്കുന്നു. റിലീസ് ചെയ്ത് ഇതിനിടെ ഒരു ലക്ഷത്തിലേറെ പേരാണ് ഈ ആൽബം കണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X