For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ അഭിമന്യു രമാനന്ദന്‍ വാഹനാപകടത്തില്‍ മരിച്ചു, ഉള്ളിലൊരു നോവായി 'മൗനം സൊല്ലും വാർത്തെ, കാണൂ

  |

  2017 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ മൗനം സൊല്ലും വാർത്തെ എന്ന ആൽബം യൂട്യൂബിലും സോഷ്യൽ മീഡിയയിലും വൻ ചലനം സൃഷ്ടിച്ചിരുന്നു. റിലീസ് ചെയ്തത് ഒരു വർഷം പിന്നിട്ടിട്ടും യൂട്യൂബ് ട്രിന്റിങ്ങ് ലിസ്റ്റിൽ ഇപ്പോഴും ഒന്നാം സ്ഥാനത്താണ് ഈ ആൽബം. കേട്ടാലും കണ്ടാലും മതിവരാത്ത ഒരു മനോഹരമായ പ്രണയ ഗാനം. പാട്ടിലെ വരികളെ ശരി വയ്ക്കും തരത്തിലായിരുന്നു ആൽബത്തിലെ ഓരോ രംഗങ്ങളും. ഇതൊക്കെയാണ് മൗനം സൊല്ലും വാർത്തെ എന്ന ആൽബത്തെ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് അടുപ്പിച്ചത്.

  ഉമ്മയെ അന്വേഷിച്ച് ടൊവിനോ!!തേടിയിറങ്ങാൻ ഒരു കാരണമുണ്ട്, എന്റെ ഉമ്മാന്റെ പേര് ടീസർ കാണൂ

  വളരെ മനോഹരമായ പ്രണയകഥയാണ് ഈ ആൽബത്തിന്റെ പ്രമേയം. ഒറ്റമുറി വെളിച്ചം ഡാകിനി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രാഹുൽ റെജി നായരാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് മൗനം സൊല്ലും വാർത്തെയിലെ ഈ ഗാനം. എന്നാൽ ഇന്ന് ഈ ഗാനം കേൾക്കുമ്പോൾ നെഞ്ചിലൊരു വിങ്ങലാണ്. അതിനുളള കാരണം നിറഞ്ഞ പുഞ്ചിരിയുമായി ക്യാമറയിൽ പ്രത്യക്ഷപ്പെട്ട ആ ചെറുപ്പക്കാരനാണ്. അഭിമന്യൂവിന്റെ വിയോഗം പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിച്ചിട്ടുണ്ട്. ഈ ഒരു പാട്ട് കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ താരമായിരുന്നു അഭിമന്യൂ.

  ടൊവിനോ തോമസ് സംവിധായകനാകുന്നു!! ചിത്രത്തിലെ നായകൻ ശ്രീനിവാസൻ...

   ലിറിക്സും പ്രമേയവും

  ലിറിക്സും പ്രമേയവും

  മൗനം സൊല്ലും വാർത്തെ എന്ന ആൽബത്തിൽ ഏറെ എടുത്തു പറയേണ്ടത് പാട്ടിന്റെ വരികളാണ്. മനോഹരമായ ദൃശ്യങ്ങൾക്കൊപ്പം അതി മനോഹരമായ വരികളാണ് പാട്ടിൽ. മെലോഡിയസ് റൊമാന്റിക് ആൽബത്തിന്റെ ഗ്രൂപ്പിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മനോഹരമായ ദൃശ്യത്തിനൊടൊപ്പം അതി മനോഹരമായ വരികൾ കൂടിയായപ്പോൾ ആൽബം സൂപ്പർ ഹിറ്റാകുകയായിരുന്നു.

   വ്യത്യസ്തമായ പ്രണയം

  വ്യത്യസ്തമായ പ്രണയം

  പ്രണയ പശ്ചാത്തലത്തിൽ തന്നെയാണ് മൗനം സൊല്ലും വാർത്തെ ഒരുക്കിയിരിക്കുന്നത്. എന്നാൽ വ്യത്യസ്തമായ ഒരു പ്രണയമാണ് ഈ ആൽബത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയത്തെ പ്രമേയമാക്കി ഒരുപാട് ആൽബങ്ങൾ പുറത്തു വരുന്നുണ്ടെങ്കിലും സ്ഥിരം കണ്ടു മടുത്ത കഥയല്ല ഈ ആൽബത്തിന് പറയാനുളളത്. ഇത് തന്നെയാണ് റിലീസ് ചെയ്ത് ഏറെ നാളുകൾ ആയിട്ടും ഇന്നും പ്രേക്ഷകരുടെ ചുണ്ടുകളിൽ ഈ പാട്ട് വിടരുന്നതിലുളള കാരണവും.

   അഭിമന്യൂവും വിനീത കോശിയും

  അഭിമന്യൂവും വിനീത കോശിയും

  ആൽബത്തിന്റെ സൂപ്പർ ഡ്യൂപ്പർ വിജയത്തിനു പിന്നിൽ അതിലെ അഭിനേതാക്കളായ വിനിതാ കോശിയുടേയും അഭിമന്യൂവിന്റേയും പേര് എടുത്തു പറയേണ്ടതാണ്. അതിമനോഹരമായിട്ടാണ് താരങ്ങൾ ഇതിൽ അഭിനയിച്ചിരിക്കുന്നത്. രഹുൽ റെജി നായർ തന്നെ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ച യുവ നടിയാണ് വിനീത. കൂടാതെ ആനന്ദം എന്ന ചിത്രത്തിലെ ലൗലി ടീച്ചറായും പ്രേക്ഷകർക്ക് മുന്നിൽ താരം തിളങ്ങിയിട്ടുണ്ട്.

  പ്രേക്ഷകരെ ഞെട്ടിച്ചു

  പ്രേക്ഷകരെ ഞെട്ടിച്ചു

  2018 ൽ ഒരുപാട് കലാകാരന്മാർ നമ്മളെ വിട്ട് പിരിഞ്ഞു പോയി. ഇപ്പോഴിത മൗനം സൊല്ലും വാർത്തെ എന്ന ആൽബത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കടന്നു കൂടിയ യുവ നടൻ അഭിമന്യൂ രാമാനന്ദൻ (31)വാഹനാപകടത്തിൽ മരിച്ചു. കല്ലമ്പലം ദേശീയപാതയിൽ തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. അഭിമന്യൂ സഞ്ചരിച്ച ബൈക്കിൽ അമിത വേഗതയിൽ വന്ന കാർ വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്.

  ഐഎഫ്എഫ്കെ കഴിഞ്ഞ് മടങ്ങും വഴി

  ഐഎഫ്എഫ്കെ കഴിഞ്ഞ് മടങ്ങും വഴി

  വെള്ളിയാഴ്ച രാത്രി 12 മണിയോടൊയണ് അപകടം സംഭവിക്കുന്നത്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ശെഷം വീട്ടിലേയ്ക്ക് വരും വഴിയാണ് അപകടം സംഭവിക്കുന്നത്. അമിത വേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.ഭാര്യ: ആര്യ രാജ്. മക്കള്‍: ജാനകി, ജനനി

  മൗനം സൊല്ലും വാർത്തെ ലിറിക്ക്സ്...

  Pesamal Unthan Mounam Enthan Nenjile

  Kadhal Valaiye Veesi Selgirathey

  Pookaadho Undhan Mounam Ennai Kaanum Veliayil

  Kadhal Vaasam Engum Veesumada

  Nadhiye Kadalil Serathey Ennul Kalandhu Vidu

  Mazhaiye Mannaai Serathe Nenjil Nirainthu Vidu

  Pesamal Unthan Mounam Enthan Nenjile

  Kadhal Valaiye Veesi Selgirathey

  Pookaadho Unthan Mounam Ennai Kaanum Veliayil

  Kadhal Vaasam Engum Veesumada

  Paarkamal Ennai Neeyum Thaandi Sellum Velai

  Paartheney Unthan Kannil Ennai Thallum Bothai

  Paarkamal Ennai Neeyum Thaandi Sellum Velai

  Paartheney Unthan Kannil Ennai Thallum Bothai

  Pada Pada Pada Vena Maarum Vaanam Pattena Neeyum Paarthaal

  En Vaaname Neeyada Neeye Neeye Thaanada

  Silu Silu Silu Vena Veesum Kaatru Siridhaai Neeyum Sirithaal

  En Vaazhkaiye Neeyada Neeye Neeye Thaanada

  Pesamal Pesamal Pesamal Unthan Mounam Enthan Nenjile

  Kadhal Valaiye Veesi Selgirathey

  Pookaadho Unthan Mounam Ennai Kaanum Veliayil

  Kadhal Vaasam Engum Veesumada

  Pesatha Unthan Kannil Ennai Kaanum Velai

  Thaanaaga Aaveno Unnaal Naanum Oomai

  Pesatha Unthan Kannil Ennai Kaanum Velai

  Thaanaaga Aaveno Unnaal Naanum Oomai

  Vizhiye Vizhiye Kadhal Vizhiye Ennai Orumurai Paarthaal

  Vaanilai Maarume Vaanil Villum Thondrumey

  Kaviye Kaviye Aanmai Kaviye Ennai Orumurai Paarthaal

  Pudhidhaai Oru Raagame Paadal Paada Thondrumey

  Pesamal Pesamal Pesamal Pesamal

  Pesamal Unthan Mounam Enthan Nenjile

  Kadhal Valaiye Veesi Selgirathey

  Pookaadho Unthan Mounam Ennai Kaanum Veliayil

  Kadhal Vaasam Engum Veesumadi

  വീഡിയോ കാണാം

  English summary
  mounam sollum varathaikal album actor abhimanyu ramanadhan died
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X