അല്ലേലും ഈ മുക്കുത്തി ഇട്ട പെണ്‍കുട്ടികള്‍ക്ക് മൊഞ്ചിത്തിരി കൂടുതലാ! വീഡിയോ കാണാം
സിനിമാ ഗാനങ്ങള്‍ക്കൊപ്പം തന്നെയും മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്കും മികച്ച സ്വീകാര്യത നല്‍കാറുളളവരാണ് മലയാളികള്‍. കേള്‍ക്കാന്‍ രസമുളള പാട്ടുകളാണ് ഇറങ്ങുന്നതെങ്കില്‍ അത് യൂടുബില്‍ ഹിറ്റാവാറുണ്ട്. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായൊരു മ്യൂസിക്കല്‍ ആല്‍ബമാണ് നീലക്കല്‍ മുക്കുത്തി. സിനിമാ സ്വപ്നവുമായി നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ആല്‍ബത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

നീ എന്ന മ്യുസിക്കല്‍ ആല്‍ബത്തിലൂടെ ശ്രദ്ധേയനായ അക്ഷയ് അശോകാണ് നീലക്കല്‍ മുക്കുത്തി ഒരുക്കിയിരിക്കുന്നത്. ഒരു പ്രണയ ആല്‍ബമായാണ് അക്ഷയ് നീലക്കല്‍ മുക്കുത്തി അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രണയാര്‍ദ്രമായൊരു പാട്ടും രംഗങ്ങളുമാണ് നീലക്കല്‍ മുക്കുത്തിയിലുളളത്. ഹരിശങ്കര്‍ കെഎസും, ആവണി മല്‍ഹാറുമാണ് നീലക്കല്‍ മുക്കുത്തിയിലെ പാട്ട് പാടിയിരിക്കുന്നത്. ആല്‍ബം പുറത്തിറങ്ങിയതു മുതല്‍ മികച്ച അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ശ്രീഹള്ളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഉണ്ണി ലാലു, ധന്യ ഉഷസ് എന്നിവരാണ് ആല്‍ബത്തില്‍ മുഖ്യ വേഷത്തിലഭിനയിച്ചിരിക്കുന്നത്. ദിജില്‍ കെഎനിന്റെ വരികള്‍ക്ക് നിഖില്‍ മോഹനാണ് നീലക്കല്‍ മുക്കുത്തിയിലെ പാട്ട് ഒരുക്കിയിരിക്കുന്നത്. വിഹാന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.വേണുഗോപാലാണ് നീലക്കല്‍ മുക്കുത്തിയുടെ നിര്‍മ്മാണം. മെയ് അഞ്ചിന് യുടൂബില്‍ റിലീസ് ചെയ്ത പാട്ട് ഇതുവരെ ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. മനോരമ മ്യൂസിക്കാണ് നീലക്കല്‍ മുക്കുത്തി പുറത്തിറക്കിയിരുന്നത്.


Click it and Unblock the Notifications











