മറ്റൊരു പ്രണയകാവ്യം രചിച്ച് മഴ.. 'അവൾ മഴപോലെ', മനോഹരമായ ആൽബം കാണൂ

നിതീഷ് ഒറ്റപ്പാലം എന്ന ചെറുപ്പക്കാരന്റെ മൂന്ന് വർഷത്തെ പ്രയത്നഫലമാണ് അവൾ മഴപോലെ എന്ന ആൽബം

മഴയും പ്രണയവും പരസ്പര പൂരകങ്ങളായ രണ്ട് സംഗതികളാണ്. ഇവ തമ്മിലുളള ആ ആ ബന്ധം പണ്ടു മുതലെ കഥാകാരന്മാർ നമ്മുടെ മനസ്സുകളിൽ അഴത്തിൽ പതിപ്പിച്ചിട്ടുണ്ട്. മഴയുടേയും പ്രണയത്തിന്റേയും പശ്ചാത്തലത്തിൽ നിരവധി ചിത്രങ്ങളും മ്യൂസിക്കൽ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മഴ മനസ്സുകളിൽ തീർക്കുന്ന അതെ കുളിര് ഈ ഗാനങ്ങൾ പ്രേക്ഷകരുടെ കാതുകളിലും തീർക്കുന്നുണ്ട്. ഇപ്പോൾ അവയുടെ കൂട്ടത്തിലേയ്ക്ക് മറ്റൊരു ഗാനം കൂടി പുറത്തു വരുകയാണ്.

mzhapolea

അവൾ മഴപോലെ എന്നാണ് അൽബത്തിന്റെ പേര്. മഴ പോലെ മധുരം തന്നെയാണ് ഈ ഗാനവും. ആദ്യം മുതൽ അവസാനം വരെയും മഴയിലൂടെയാണ് പാട്ട് മുന്നോട്ട് പോകുന്നത്. മഴയുടെ സൗന്ദര്യത്തിൽ പിറന്ന മനോഹരമായൊരു പ്രണയകാവ്യമാണിത്. മനോഹരമായ ദൃശ്യങ്ങളെ അതിമനോഹരമാക്കുന്ന തരത്തിലുള്ള വരികളാണ് അവൾ മഴപോലെയെ മനോഹരമാക്കുന്നത്. ദൃശ്യങ്ങളും വരികളും കാണികളുടെ മനസ്സുകളിൽ ആഴത്തിൽ പതിയുന്നുണ്ട്.അമൽ‌ ആന്റണിയും ദിനി സുനിലും ചേർന്നാണ് ഗാനം ആല്പിച്ചിരിക്കുന്നത്

നിതീഷ് ഒറ്റപ്പാലം എന്ന ചെറുപ്പക്കാരന്റെ മൂന്ന് വർഷത്തെ പ്രയത്നഫലമാണ് അവൾ മഴപോലെ എന്ന ആൽബം. ഇദ്ദേഹം തന്നെയാണ് ആൽബത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത്. ഷിഹാണ് ആൽബത്തിന്റെ ഡിഒപി. യൂട്യൂബിലും സോഷ്യൽ മീഡിയയിലംപ ട്രെന്റിങ്ങ് ലിസ്റ്റിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കുയാണ് ആൽബം. മികച്ച കമന്റസുക‍ളാണ് ആൽബത്തിന് ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X