നിഴല്‍ പോലെ അവള്‍...!!പറയാതെ പറഞ്ഞ പ്രണയവുമായി അഞ്ജലി അമീർ, വീഡിയോ കാണൂ
സ്കൂൾ യൂണി ഫോമിൽ തട്ടമിട്ട് സുന്ദരിയായിട്ടാണ് അഞ്ജലി പ്രത്യക്ഷപ്പെടുന്നത്.
ട്രാൻസ് ജെൻഡർ അഞ്ജലി അമീർ നായികയായി അഭിനയിക്കുന്ന ആദ്യ ആൽബം നിഴൽ പോലെ പുറത്ത്.. മലയാളത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ നായികയാവുന്ന ആദ്യ ആല്‍ബമാണ് നിഴല്‍ പോലെയ്ക്കുണ്ട്. സ്കൂൾ കാലഘട്ടത്തിലെ പ്രണയത്തെ പ്രമേയമാക്കിയാണ് ആൽബം ഒരുക്കിയിരിക്കുന്നത്. ഇതുരെ കണ്ടിട്ടില്ല വ്യത്യസ്തമായ ഗെറ്റപ്പിലാണ് അഞ്ജിലി പ്രത്യക്ഷപ്പെടുന്നത്. സ്കൂൾ യൂണി ഫോമിൽ തട്ടമിട്ട് സുന്ദരിയായിട്ടാണ് അഞ്ജലി പ്രത്യക്ഷപ്പെടുന്നത്.

സഫീര്‍ പട്ടാമ്പി സംവിധാനം ചെയ്യുന്ന ആല്‍ബത്തിൽ അഞ്ജലിയ്‌ക്കൊപ്പം രാധിക പിള്ള, ദീപക് ജെ ആര്‍, തുടങ്ങിയവരും എത്തുന്നുണ്ട്. രമേഷ് കാവിലിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് പ്രശാന്ത് നിട്ടൂരാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദീപക് ജെ ആര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സത്യം ഓഡിയോസാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരൻപ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജലി. പേരൻപ് റിലീസിനൊരുങ്ങുന്നതിനിടെയാണ് അഞ്ജലിയുടെ മലയാളം ആൽബം പുറത്തു വരുന്നത്. മികച്ച പ്രതികരണമാണ് ആൽബത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











