ഒടിയനിലെ കൊണ്ടോരാം പാട്ടിന് കവര്‍ സോംഗുമായി ശ്രീഹരി! വീഡിയോ കാണൂ
സൂപ്പര്‍ ഫോര്‍ വിന്നര്‍ ശ്രീഹരി ആലപിച്ച ഒടിയനിലെ കവര്‍ സോംഗ് വീഡിയോ ശ്രദ്ധേയമാവുന്നു. ചിത്രത്തിലെ കൊണ്ടോരാം എന്ന പാട്ടിന് കവര്‍ വേര്‍ഷനൊരുക്കിയാണ് ശ്രീഹരിയും സംഘവും എത്തിയിരിക്കുന്നത്. ശ്രീഹരിയും സഹോദരന്‍ ശ്രീരാഗും ചേര്‍ന്നാണ് കവര്‍ സോംഗ് ഒരുക്കിയിരിക്കുന്നത്.
വീഡിയോ ഇതുവരെയായി രണ്ട് ലക്ഷത്തിലധികം പേരാണ് യൂടൂബില്‍ കണ്ടിരിക്കുന്നത്. മോഹന്‍ലാലിന് സമര്‍പ്പിച്ചുകൊണ്ടാണ് ഇവര്‍ ഈ കവര്‍ സോംഗ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ബിഷോയ് അനിയന്റെ പുല്ലാങ്കുഴല്‍ നാദവും കവര്‍ സോംഗിന്റെ മുഖ്യ ആകര്‍ഷണമാണ്.

മഴവില്‍ മനോരമ സംഘടിപ്പിച്ച സൂപ്പര്‍ ഫോര്‍ റിയാലിറ്റി ഷോ സമയത്തു തന്നെ ശ്രീഹരിയുടെ പാട്ടുകള്‍ ശ്രദ്ധേയമാവാറുണ്ടായിരുന്നു. ഗായകനു പുറമെ നല്ലൊരു ഡാന്‍സര്‍ കൂടിയാണ് ശ്രീഹരി. എം ജയചന്ദ്രനാണ് ഒടിയനിലെ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ചിത്രം പുറത്തിറങ്ങുന്നതിനുമുന്‍പു തന്നെ ഈ പാട്ട് തംരഗമായി മാറിയിരുന്നു.
സുദീപ് കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്നായിരുന്നു ഗാനം ആലപിച്ചിരുന്നത്. കൊണ്ടോരാം ഗാനത്തിനു പുറമെ ഒടിയനിലെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാനം തുടുക്കണ്,എനൊരുവന്‍ തുടങ്ങിയ പാട്ടുകളായിരുന്നു സംഗീത പ്രേമികളുടെ ഇഷ്ടം നേടിയെടുത്തിരുന്നത്.


Click it and Unblock the Notifications