ഹിന്ദിയിൽ ഗ്ലാമർ റോളിൽ തിളങ്ങി പത്മപ്രിയ!! താരത്തിന്റെ ഹ്രസ്വചിത്രം വൈറലാകുന്നു, കാണൂ
ഹ്രസ്വചിത്രത്തിന്റെ ടെറ്റിലായ മായ എന്ന കഥപാത്രത്തെ തന്നെയാണ് താരം അവതരിപ്പിക്കുന്നത്.
ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയിൽ പകർന്നാടിയടിയാണ് പത്മപ്രിയ. നിരവധി മികച്ച കഥാപാത്രങ്ങൾ താരം സമ്മാനിച്ചിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പത്മപ്രിയ കേന്ദ്രകഥപാത്രത്തെ അവതരിപ്പിച്ച് ഹ്രസ്വചിത്രമാണ്. ഹിന്ദി ഭാഷയിൽ പുറത്തിറങ്ങിയ ഈ ഹ്രസ്വചിത്രത്തിന്റെ പേര് മായ എന്നാണ്.

ഹ്രസ്വചിത്രത്തിന്റെ ടെറ്റിലായ മായ എന്ന കഥപാത്രത്തെ തന്നെയാണ് താരം അവതരിപ്പിക്കുന്നത്. പ്രണയം തന്നെയാണ് മായയുടെ പ്രമേയം. വീട്ടിൽ പിയാനോ പഠിക്കാൻ എത്തുന്ന ബംഗാളി യുവാവും മായയും തമ്മിലുളള പ്രണയമാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം. എല്ലാവരേയും ഏറെ ആകർഷിക്കുന്ന ഒരു വ്യക്തിയാണ് മായ. ഇയാൾക്കും മായയോട് പ്രണയം തോന്നും. എന്നാൽ നേരിട്ട് പറയാൻ ഇയാൾക്ക് സാധിക്കുന്നില്ല. മായയോട് അടുക്കാൻ ഇയാൾ പല വഴികൾ തേടുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്.
അമിതാഭ് ഭച്ചൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പ്രേക്ഷക നിരൂപക ശ്രദ്ധനേടിയ പിങ്ക് ചിത്രം സംവിധാനം ചെയ്ത ബംഗാളി സംവിധായകൻ അനുരുദ്ധ് റോയ് ചൗദരിയാണ് മായയും ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഹ്രസ്വചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ ഗ്ലാമറസ്സായിട്ടാണ് പത്മപ്രിയ പ്രത്യക്ഷപ്പെടുന്നത്. കൂടാതെ മായയിൽ സ്വന്തം ശബ്ദം തന്നെയാണ് താരം ഉപയോഗിച്ചിരിക്കുന്നതും.


Click it and Unblock the Notifications











