പ്രണയവും വിരഹവും ഒത്തു ചേർന്ന 'പ്രിയനൊരാള്‍', മ്യൂസിക്കല്‍ ആല്‍ബം ഉടൻ
മാര്‍ക്ക്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.കെ. കൃഷ്ണകുമാര്‍ നിര്‍മ്മിച്ച് സജി കെ. പിള്ള സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ ആല്‍ബം ''പ്രിയനൊരാള്‍''. ആൽബം റിലീസിനൊരുങ്ങുകയാണ്. ഭാരതീയ ചിത്രകലയുടെ കുലപതി രാജാരവിവര്‍മ്മയുടെ പിന്‍മുറക്കാരനായ പ്രശസ്ത സംഗീതസംവിധായകന്‍ കിളിമാനൂര്‍ രാമവര്‍മ്മ, മഠം കാര്‍ത്തികേയന്‍ നമ്പൂതിരിയുടെ പ്രണയാര്‍ദ്രമായ വരികള്‍ക്ക് സംഗീതാവിഷ്‌ക്കാരം നല്കി ആലപിച്ചിരിക്കുന്നു. ആല്‍ബത്തിലെ ഒരു സുപ്രധാനവേഷം അദ്ദേഹം തന്നെ അഭിനയിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പാരമ്പര്യത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന കിളിമാനൂര്‍ കൊട്ടാരവും പരിസരവും അതിന്റെ പഴമയും ദൃശ്യഭംഗിയും ഒട്ടും ചോര്‍ന്നുപോകാതെ രതീഷ് മംഗലത്ത് ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നു.

കിളിമാനൂര്‍ രാമവര്‍മ്മയ്ക്കു പുറമെ നായികയായി മായാ കെ വര്‍മ്മ, വൈഷ്ണവ് വര്‍മ്മ, ഗായത്രിനായര്‍, വി.കെ. കൃഷ്ണകുമാര്‍ എന്നിവരും മറ്റുകഥാപാത്രങ്ങളിൽ എത്തുന്നുണ്ട്..
മാര്‍ക്ക്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ വി.കെ. കൃഷ്ണകുമാറാണ് മ്യൂസിക്കൽ ആൽബം നിർമ്മിക്കുന്നത്. സംവിധാനം - സജി കെ. പിളള, ഛായാഗ്രഹണം - രതീഷ് മംഗലത്ത്, ഗാനരചന - മഠം കാര്‍ത്തികേയന്‍ നമ്പൂതിരി, സംഗീതം, ആലാപനം - കിളിമാനൂര്‍ രാമവര്‍മ്മ, എഡിറ്റിംഗ് - വിമല്‍കുമാര്‍, കല - വിനീഷ് കണ്ണന്‍, ചമയം - അനില്‍ ഭാസ്‌ക്കര്‍, ഡിസൈന്‍സ് - സജീവ് വ്യാസ, കീബോര്‍ഡ് പ്രോഗ്രാമിംഗ് ആന്റ് സൗണ്ട് മിക്‌സിംഗ് - രാജീവ് ശിവ, കളറിംഗ്, ഡിഐ-പ്രദീപ്, സ്റ്റുഡിയോ - നിസാര,


Click it and Unblock the Notifications











