കാത്തിരിക്കാമോ സഖാവേ ഒന്ന് കൂടെ ജീവിക്കാൻ!! സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു ഈ മൗനം
പേര് പോലെ തന്നെ നിശബ്ദതയിലൂടെയാണ് മൗനം കഥ പറയുന്നത്.
വർഷങ്ങൾ എത്ര കഴിഞ്ഞാലും കലാലയ ജീവിതവും എന്നും എല്ലാവരുടേയും മനസിൽ മായാതെ നിൽക്കും. വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത് ഒരിക്കൽ കൂടി ചെല്ലുമ്പോൾ ജീവിതത്തിൽ നടന്നു തുടങ്ങിയ പല വഴികളും നമ്മുടെ മുന്നിൽ തെളിയും. ക്യാമ്പസിലെ ഒരോ ചുവരിനും മരത്തിനും എന്തിന് വീശുന്ന കാറ്റിനു പോലും പറയാനുണ്ടാകും സന്തോഷത്തിന്റെ സങ്കടത്തിന്റെ ഒരുപാട് കഥകൾ.

പ്രണയിക്കാത്തതായി ലോകത്ത് ആരും തന്നെയുണ്ടാകില്ല. പല പ്രണയങ്ങളും ആരംഭിക്കുന്നതും അവസാനിക്കുന്നത് ക്യാമ്പസുകളിൽ നിന്നായിരിക്കും. നഷ്ട പ്രണയത്തിന്റേയും പ്രണയത്തിനോട് മൗനം നടിച്ച ഒരുപാട് നിമിഷങ്ങൾക്ക് ക്യാമ്പസ് വേദിയായിട്ടുണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് മൗനം എന്ന ആൽബമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ പശ്ചാത്തലത്തിലാണ് മൗനം ഒരുങ്ങിയിരിക്കുന്നത്. പേര് പോലെ തന്നെ നിശബ്ദതയിലൂടെയാണ് മൗനം കഥ പറയുന്നത്. മൗനത്തിന്റെ മനോഹാരിത കൂട്ടുന്നത് ആ വരികളാണ്.
ആഘോഷ് വൈഷ്ണവമാണ് മൗനം മനോഹരമായി മൗനം അണിയിച്ചൊരുക്കിയിരിക്കുന്നത്. ശ്രീനാഥ് എഴുതിയ വരികൾക്ക് ജെമിനി ഉണ്ണി കൃഷ്ണനാണ് സംഗീതം നൽകിയിരിക്കുന്നത്. നിഥിൻ രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്.പുലിമുരുകനില്‍ മോഹന്‍ലാലിന്‍റെ മകളായി അഭിനയിച്ച ദുര്‍ഗ്ഗ, ഡോക്ടര്‍ കൂടിയായ അക്ഷര വിജയന്‍, രാഹുല്‍ നായര്‍ എന്നിവരാണ് അഭിനേതാക്കള്‍.
പാട്ട് കേൾക്കാം


Click it and Unblock the Notifications