ആധ്യാത്മിക ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഗാനം!!തൃലോകം, കാണൂ
ഭക്തി ഗാനം ആൽബങ്ങൾ എന്നും പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പുരാണ കഥകളും മിത്തുകളും വിശ്വാസങ്ങളും ആചാരങ്ങളും നിറയുന്ന ഇത്തരം ആൽബങ്ങൾ പലതും സൂപ്പർ ഹിറ്റുകൾ ആകാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരത്തിലുള്ള ഒരു ഗാനമാണ് തൃലോകം..

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ആസ്വദിക്കാന്‍ ഇതാ പുതിയൊരു ആല്‍ബം എന്ന ടൈറ്റിലോടെയാണ് പാട്ടെത്തുന്നത്. ആധ്യാത്മിക ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ആല്‍ബം ചിത്രീകരിച്ചത് വള്ളുവനാട്ടിലെ ഒറ്റപ്പാലത്തിനടുത്തുള്ള മീറ്റ്‌നയിലെ ശ്രീ കുറുംബ ദേവി ക്ഷേത്രത്തിലാണ്. പാട്ടിന്റെ ആദ്യം മുതൽ അവസാനം വരെ ക്ഷേത്ര പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പ്രവീണ്‍ പ്രഭാകര്‍, ശ്രീയ, ശ്രീനിധി, ധ്യാന്‍ ,പ്രഭാകരന്‍ എന്നിവരാണ് തൃലോകത്തിൽ അഭിനയിച്ചിരിക്കുന്നത്.
ബിനിൽ ബാല സംവിധാനം ചെയ്തിരിക്കുന്ന തൃലോകം നിർമ്മിച്ചിരിക്കുന്നത് ലക്ഷ്മി പ്രഭയാണ്. കൃഷ്ണ മൂർത്തി കണ്ണമ്പ്രയുടെ വരികൾക്ക് ഉണ്ണിക്കണ്ണൻ കണ്ണമ്പ്രയാണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ് ടിറ്റോ ഫ്രാൻസിസ്, ക്യാമറ സനിൽ മോഹൻ. ഓഡിയോ ആൽബം നിർമ്മാണം രതീഷ് രാജനാണ്.


Click it and Unblock the Notifications











