മുടിയന്റെ സഹോദരനെ കണ്ടിട്ടുണ്ടോ? പുതിയ ആല്‍ബവുമായി മുടിയനും അനിയനും!
ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുടിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഋഷി എസ് കുമാര്‍. തലയില്‍ നിറയുള്ള ചുരുണ്ട മുടിയിലൂടെയാണ് ഋഷി പ്രേക്ഷകപ്രീതി സ്വന്തമാക്കിയത്. അതിനൊപ്പം അടിപൊളി ഡാന്‍സും താരത്തിന് അറിയാമെന്നുള്ളത് ആരാധകരെ കൂട്ടി. ഡാന്‍സിനൊപ്പം സംഗീത ലോകത്തും കലാവിരുത് മുടിയന്റെ കൈയിലുണ്ട്.

നേരത്തെ 'ബോധം പോയി' എന്ന പേരില്‍ സംഗീത ആല്‍ബം പുറത്തിറക്കിയ ഋഷി ഇപ്പോള്‍ പുതിയ സംഗീത ആല്‍ബവുമായി വന്നിരിക്കുകയാണ്. ഒപ്പം സഹോദരന്‍ റിഷോകും ഉണ്ട്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഋഷി പുറത്ത് വിട്ട വീഡിയോ വൈറലായിരുന്നു. പിന്നാലെയാണ് ആല്‍ബം യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. സഹോദരങ്ങളുടെ ആല്‍ബം നിമിഷ നേരം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്.
ഒരു ഇംഗ്ലീഷ് അക്വസ്റ്റിക് കവര്‍ സോംഗ് അനിയന്‍ പാടുമ്പോള്‍ ഗിത്താര്‍ വായിക്കുന്ന മുടിയനാണ് വീഡിയോയിലുള്ളത്. ഇത് സഹോദരന്റെ സാംപിള്‍ മാത്രമാണെന്നും ബാക്കി പിന്നാലെ വരാനിരിക്കുകയാണെന്നും ഋഷി സൂചിപ്പിച്ചുണ്ട്. നേരത്തെ ഋഷിയുടെ ബോധം പോയി എന്ന ആല്‍ബം നടന്‍ ടൊവിനോ തോമസ് ആയിരുന്നു പുറത്ത് വിട്ടത്.


Click it and Unblock the Notifications











