മധുരെെക്കാരി വേണിയെ തലയ്ക്കു പിടിച്ച യുവാവിന്റെ കഥ! വീഡിയോ കാണൂ
തിരുവനന്തപുരത്തെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയിലൊരുങ്ങിയ മ്യൂസിക്കല്‍ ആല്‍ബമാണ് വേണി. അവതരണത്തിലെ പുതുമകൊണ്ടും വേറിട്ട സംഗീത കൊണ്ടുമാണ് ഈ മ്യസിക്കല്‍ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്."മദ്യം പോലൊരു പെണ്ണ്,ഞരമ്പിലും തലയിലും അവളുടെ ലഹരി മാത്രം.ഒരു കാഴ്ചയില്‍ തന്നെ മത്ത് കയറി അവളെ സ്വപ്‌നം കണ്ട് നിങ്ങളെ പോലും ഞാനും",യൂടുബില്‍ ശ്രദ്ധിക്കപ്പെട്ട ഈ മ്യൂസിക്കല്‍ ആല്‍ബത്തിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന നിര്‍വചനമാണിത്.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ അമൃത ജയകുമാറാണ് ആല്‍ബത്തിലെ പാട്ട് പാടിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ അക്കി വിനായകിന്റെ സംവിധാനത്തിലാണ് വേണി ഒരുങ്ങിയിരിക്കുന്നത്. ഡബ്‌സ്മാഷുകളിലൂടെ ശ്രദ്ധേയനായ ശ്യാമും ഡയാനയുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. മികച്ച ഫ്രെയിമുകളാണ് ആല്‍ബത്തിനു വേണ്ടി ചായാഗ്രാഹകനായ ശ്രീകുമാര്‍ എടുത്തിരിക്കുന്നത്. ക്രിയേറ്റീവ് കൊളാഷിന്റെ ബാനറില്‍ അരുണ്‍ ദാസ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നു.
ജിബിന്‍ ടിഎസാണ് സംവിധായകന്റെ തന്നെ വരികള്‍ക്ക് ആല്‍ബത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സംവിധായകന്‍ ജിത്തു ജോസഫ്, ആന്റണി വര്‍ഗീസ്,ലിച്ചി തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ വേണി ഷെയര്‍ ചെയ്തിരുന്നു. മനോഹരമായ ദ്യശ്യങ്ങള്‍ക്കൊപ്പം മികച്ചൊരു പാട്ടും കൂടി ചേര്‍ന്നപ്പോഴാണ് വേണി ശ്രദ്ധേയമായിരിക്കുന്നത്


Click it and Unblock the Notifications











