twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാമൂഹിക നന്മയെ കുറിച്ച് പാടി വിണ്ണിലെ ദീപങ്ങൾ....

    |

    കൃപേഷ് നമ്പൂതിരിപ്പാടിന്റെ 'വിണ്ണിലെ ദീപങ്ങള്‍' എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷയൊരുക്കുന്നു. പ്രശസ്ത സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററാണ് സംഗീതം നല്‍കിയിരിക്കുന്നത്.

    Vinnille Deepangal

    നമുക്കെല്ലാം സുഗമമായ ജീവിതം സാധ്യമാകാന്‍ വേണ്ടി പ്രവര്‍ത്തിച്ചവര്‍, സമൂഹനന്മയ്ക്കായി പ്രവര്‍ത്തിച്ചവര്‍, ഏതെങ്കിലും തരത്തില്‍ ജീവിതം അടയാളപ്പെടുത്തിയവര്‍, അത്തരം ആളുകളുടെ ശില്പങ്ങള്‍ ആദരസൂചകമായി നമുക്കിടയില്‍ സ്ഥാപിക്കുക പതിവാണ്. എന്നാല്‍ ശില്പം സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നെ നാം അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല.

    ഓരോ ശില്പവും ആദരവോടെ സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണെന്ന ആശയമാണ് ഈ കവിത നല്‍കുന്നത്. ഒപ്പം നമുക്കിവിടെ പ്രവര്‍ത്തിക്കാനുണ്ടെന്ന ഓര്‍മ്മപ്പെടുത്തലും. സമൂഹത്തിലേക്ക് ലാഭനഷ്ട പ്രതീക്ഷകളില്ലാതെ കര്‍മ്മത്തിനായി ഇറങ്ങിത്തിരിക്കാനുള്ള ഒരാഹ്വാനം കൂടി നല്‍കുകയാണ് ഈ കവിതയുടെ ദൃശ്യവല്‍ക്കരണത്തിലൂടെ. സലാം മലയം കുളത്തേല്‍, ഒകെ രാജേന്ദ്രന്‍, സജീഷ്, നിഷാദ് സിന്‍സിയര്‍, ഹുസൈന്‍ വെളിയങ്കോട്, ഇസ്മായില്‍ മാറഞ്ചേരി എന്നിവര്‍ അഭിനയിക്കുന്നു.

    Recommended Video

    സന്തോഷം പങ്കുവച്ച് ആശ ശരത് | FilmiBeat Malayalam

    ആവിഷ്‌ക്കാരം - റഫീക്ക് പട്ടേരി, കവിത - കൃപേഷ് നമ്പൂതിരി, സംഗീതം - വിദ്യാധരന്‍ മാസ്റ്റര്‍, നിര്‍മ്മാണം - വൈറ്റ് ലൈന്‍ മീഡിയ, ഛായാഗ്രഹണം - രെദുദേവ്, എഡിറ്റിംഗ് - താഹിര്‍ ഹംസ, ആലാപനം - രാജ്‌മോഹന്‍ കൊല്ലം , കല- ഷണ്‍മുഖന്‍, സ്റ്റില്‍സ് - ഇസ്മായില്‍ കല്ലൂര്‍, സജീഷ് നായര്‍, സഹസംവിധാനം - പ്രഷോബ്, മേക്കിംഗ് വീഡിയോ - സുധീപ് സി എസ്, ഡിസൈന്‍ - സഹീര്‍ റഹ്മാന്‍, ടൈറ്റില്‍ - യെല്ലോ ക്യാറ്റ്‌സ്, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍.

    Read more about: album
    English summary
    Vinnille Deepangal Musical album
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X