'വെട്ടിത്തുറന്ന് സംസാരിക്കുന്ന അബി മണിയെക്കുറിച്ച് പറഞ്ഞത്; അഭയം തേടിയ നിർമാതാവ് ഇന്നുമത് പറഞ്ഞിട്ടില്ല'

മലയാളികൾക്ക് മറക്കാനാകാത്ത പ്രിയ നടനാണ് അന്തരിച്ച കലാഭവൻ മണി. ഇദ്ദേഹത്തെ പോലെ ജനമനസിൽ ഇടം നേടിയ താരം മലയാള സിനിമാ ലോകത്ത് വിരളമാണ്. മികച്ച നടൻ, ഗായകൻ, കൊമേഡിയൻ തുടങ്ങി പല ഖ്യാതികൾ മണിക്കുണ്ടായിരുന്നു. മിമിക്രി രം​ഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന കലാഭവൻ മണിക്ക് സിനിമാ ലോകത്തും മിമിക്രി രം​ഗത്തും നിരവധി സൗഹൃദങ്ങളുണ്ടായിരുന്നു. മണിയുടെ വിയോ​ഗം ഇവരെല്ലാം ഏറെ വേദനിപ്പിച്ചു.

കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷറഫ്. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് ഉയർന്ന് വന്ന കലാകാരനാണ് കലാഭവൻ മണിയെന്ന് ആലപ്പി അഷറഫ് പറയുന്നു. നടൻ ഒരുപാട് പേർക്ക് സഹായം ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.

Alleppey Ashraf

ഏത് കാര്യവും സത്യസന്ധമായി വെട്ടിത്തുറന്ന് പറയുന്ന പഴയ മിമിക്രി താരം അബി എന്നോട് പറഞ്ഞത് ഓർക്കുന്നു. മണി വെറും പാവമാണ് ഇക്ക, ഒരുപാട് പേരെ സഹായിക്കുന്നത് എനിക്ക് നേരിട്ടറിയാം. ബാക്കിയെല്ലാം വെറും ജാഡകളും തള്ളലുമാണെന്ന് അബി പറഞ്ഞു. അബിയുടെ വാക്കുകൾ ഞാൻ അത്ഭുതത്തോടെ കേട്ട് നിന്നു. അതുവരെ ഞാനത് കേട്ടിട്ടുള്ളത് നസീർ സാറെക്കുറിച്ച് മാത്രമാണ്.

മണി പലർക്കും വീട് വെച്ച് കൊടുക്കുകയും പെൺകുട്ടികളു‌ടെ വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ആലപ്പി അഷറഫ് പറയുന്നു. നേരിട്ടറിഞ്ഞ ഒരു സംഭവവും ഇദ്ദേഹം പങ്കുവെച്ചു. മണിയെ വെച്ച് പടമെടുത്ത സംവിധായകൻ സാമ്പത്തിക പ്രതിസന്ധി വന്ന് കേസിലും വഴക്കിലുമായി. നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ അദ്ദേഹം അവസാനം മണിയിൽ ചെന്ന് അഭയം പ്രാപിച്ചു. കണ്ണീരോടെ അദ്ദേഹത്തിന്റെ ജീവിത പ്രശ്നം മുഴുവൻ പറഞ്ഞു.

Kalabhavan Mani  Actor Abi

മനസലിഞ്ഞ മണി തനിക്ക് ഏതോ സിനിമയിൽ നിന്ന് ലഭിക്കാനുള്ള പണമുണ്ട്. അവരെ വിളിച്ച് ആ പണം ഈ നിർമാതാവ് വരുമ്പോൾ കൊടുക്കാൻ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ഈ നിർമാതാവിന്റെ പ്രശ്നം പരിഹരിഹിക്കപ്പെട്ടു. ഇക്കാ, ഈ വിവരമൊന്നും ആരോടും പറയല്ലേ എന്ന് മണി എന്നോട് പറഞ്ഞിരുന്നു. അതേസമയം മണിയുടെ മരണ ശേഷം പോലും ഈ നിർമാതാവ് ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ലെന്നും ആലപ്പി അഷറഫ് പറഞ്ഞു.

മണിയുടെ നിറം ജാതി എന്നിവ ഇഷ്‌ടപ്പെടാത്തവർ എന്നും മണിയെ വേദനിപ്പിച്ച് കൊണ്ടിരുന്നു. എന്നെക്കുറിച്ച് പ്രയോ​ഗിക്കാൻ കുറേ കുറ്റങ്ങൾ അവർ അച്ചടിച്ച് വെച്ചിരിക്കുകയാണെന്നാണ് മണി പറഞ്ഞത്. മണിക്ക് വേണ്ടി അച്ചടിച്ച് വെച്ചത് ഇന്നവർ മണിയുടെ അനുജന് നേരെ പ്രയോ​ഗിക്കുന്നു.

നല്ല കലാകാരനായതിനാൽ അദ്ദേഹവും ഇതെല്ലാം അതിജീവിക്കുമെന്ന് ആലപ്പി അഷറഫ് ചൂണ്ടിക്കാട്ടി. 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി മരിച്ചത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും ആരാധകരുടെ മനസിൽ കലാഭവൻ മണിയുടെ ഓർമകൾ നിലനിൽക്കുന്നു.

Read more about: kalabhavan mani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X