ആ സംവിധായകൻ അത്ര വിരുതനാണ്, ചാൻസ് ചോദിച്ച് വരുന്ന സ്ത്രീകളെ ഉപയോ​ഗിക്കുന്നു; വെളിപ്പെടുത്തി ഫിറോസ് ഖാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്തെ അറിയാക്കഥകൾ ഓരോന്നായി പുറത്ത് വരികയാണ്. വെളിപ്പെടുത്തലുകൾ കേൾക്കുന്ന പൊതുജനം ഞെട്ടലിലാണ്. ഇത്രമാത്രം അതിക്രമങ്ങൾ സിനിമാ രം​ഗത്ത് നടന്നോ എന്നാണ് ഏവരും ആശ്ചര്യപ്പെടുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന ശേഷം നടിമാർ നടത്തിയ തുറന്ന് പറച്ചിലാണ് പല പ്രമുഖരെയും ബാധിക്കുന്നത്. മുകേഷ്, സിദ്ദിഖ്, ജയസൂര്യ തുടങ്ങിയ നടൻമാർക്കെതിരെയാണ് പരസ്യ ആരോപണം വന്നിരിക്കുന്നത്.

ആരോപണ വിധേയനായ മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ മുകേഷ് ആരോപണം നിഷേധിക്കുകയാണ്. താര സംഘടനയായ അമ്മയും വിവാദച്ചുഴിയിൽ തകർന്നു. ഭാരവാഹികൾ രാജി വെച്ചു. വിഷയത്തിൽ കൃത്യമായി ഇടപെടൽ നടത്താതെ ഒളിച്ചോടുകയാണ് ഭാരവാഹികൾ ചെയ്തതെന്ന് വിമർശനമുണ്ട്.

Firoz Khan

ലൈം​ഗിക പീഡനത്തെക്കുറിച്ച് തുടരെ വരുന്ന തുറന്ന് പറച്ചിലുകൾ മലയാള സിനിമയെ പിടിച്ച് കുലുക്കുന്നത് ഇന്ത്യയൊ‌ട്ടുക്കും ചർച്ചയാകുന്നു. സംവിധായകരിൽ നിന്നും സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈം​ഗികാതിക്രത്തെ കുറിച്ച് സംസാരിക്കുകാണ് ഫിറോസ് ഖാൻ. മലയാളത്തിലെ ഒരു സംവിധായകൻ സ്ത്രീകളെ ​ദുരുപയോ​ഗം ചെയ്യുന്നുണ്ടെന്ന് ഫിറോസ് ഖാൻ പറയുന്നു. ജാം​ഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

പത്ത് വർഷത്തിന് മുമ്പ് ഒരു സൂപ്പർഹിറ്റ് സിനിമ ഇവിടെ കൊടുത്ത സംവിധായകനുണ്ട്. പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമകളും ഉണ്ടായിട്ടില്ല. രണ്ട് മൂന്ന് സിനിമ നിർമ്മിച്ചു. അതൊക്കെയും പരാജയപ്പെട്ടു. റിലീസ് ചെയ്ത ഹിറ്റ് സിനിമ ഷൂട്ട് ചെയ്യുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ സിനിമയിലെ നായകനാണ് ഒടുവിൽ സംവിധാനം ചെയ്തത്. അത് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാം.

Firoz Khan

കോടികൾ സമ്പാദിച്ച സിനിമയാണ്. ആ പൈസ മൊത്തം ചെന്ന് ചേർന്നത് പ്രൊഡ്യൂസർക്കല്ല. ഈ സംവിധായകന്റെ കൈയിലാണ്. അത്ര വിരുതനാണ്. അദ്ദേഹം ഒറ്റ സിനിമ കൊണ്ട് സെറ്റിൽഡ് ആയി. പക്ഷെ പിന്നീട് ഒരു സിനിമയെടുക്കാൻ പുള്ളിക്ക് കഴിഞ്ഞില്ല. അതിന് ശേഷം പുള്ളിയുടെ പല സിനിമകളും അനൗൺസ് ചെയ്ത് ട്രെയ്ലർ വരെ പുറത്തിറങ്ങി.

അതൊന്നും പിന്നീട് നടന്നില്ല. ട്രെയ്ലർ റിലീസ് ചെയ്തിട്ട് പുള്ളി ചെയ്യുന്നത് ചാൻസ് ചോദിച്ച് വരുന്ന പെണ്ണുങ്ങളെ നല്ല രീതിയിൽ അബ്യൂസ് ചെയ്യുകയാണ്. ഇതിന്റെ തെളിവുകളുണ്ടെന്നും ഫിറോസ് ഖാൻ പറയുന്നു. തനിക്കറിയാവുന്ന ഒരുപാട് സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ട്. നട്ടെല്ലുള്ള ഏതോ പെണ്ണ് ഇയാളുടെ പേര് കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്.

പക്ഷെ മാധ്യമങ്ങളിൽ മറ്റുള്ളവരുടെ വാർത്ത വന്നത് പോലെ വന്നിട്ടില്ലെന്നും ഫിറോസ് ഖാൻ പറയുന്നു. നിരവധി പേർക്കെതിരെ ഇതിനോടകം ആരോപണങ്ങൾ വന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റക്കാരുടെ പേരുകൾ കൂടി പുറത്ത് വന്നാൽ ഇതിനേക്കാൾ വലിയ വിവാദമാണ് മലയാള സിനിമാ രം​ഗത്തുണ്ടാവുക.

More from Filmibeat

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X