ആ നടനുമായി പ്രശ്‌നമുണ്ടോന്ന് ആന്റണി ചേട്ടന്‍ ചോദിച്ചിരുന്നു! അവസരം നഷ്ടപ്പെടുത്തിയതിനെ കുറിച്ച് നടി ശിവാനി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് നടക്കുന്നത്. അവസരം വേണമെങ്കി്ല്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാവണമെന്ന് പ്രമുഖരായ താരങ്ങള്‍ പോലും ആവശ്യപ്പെടുന്നുവെന്ന് ആരോപിച്ചാണ് നടിമാര്‍ രംഗത്ത് വന്നത്. കൂട്ടത്തില്‍ നടി ഡോ. ശിവാനി ഭായിയും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.

സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടല്‍ മുറിയില്‍ താമസിക്കുമ്പോള്‍ നടന്‍ വാതിലില്‍ വന്ന് മുട്ടിയതിനെ കുറിച്ചാണ് ശിവാനി വെളിപ്പെടുത്തിയത്. എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നുവെന്നും മോഹന്‍ലാലാണ് കൂടെ നിന്നതെന്നും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ ശിവാനി പറയുന്നു.

shivani-bhai

'എനിക്ക് ഒരു മോശം അനുഭവം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഒരു സിനിമയില്‍ ജോലി ചെയ്യുന്നതിനിടയില്‍, ഒരു നടന്‍ എന്റെ വാതിലില്‍ മുട്ടി, ഞാന്‍ തുറക്കുന്നതിന് മുമ്പ് ഓടിപ്പോവുകയും ചെയ്യും. ആ സമയത്ത് എന്റെ അമ്മ എന്റെ കൂടെയുണ്ടായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തണമെന്ന് അമ്മ പറഞ്ഞു. ഞങ്ങള്‍ ഇത് ഹോട്ടലിലെ റിസപ്ഷനില്‍ അറിയിച്ചു. എന്നാല്‍ അവിടൊരു പാര്‍ട്ടി ഉണ്ടെന്നും അവിടെ നിന്ന് മദ്യപിച്ച ആരെങ്കിലുമായിരിക്കാം ഇത് ചെയ്യുന്നതെന്നുമാണ് അവര്‍ പറഞ്ഞത്.

പക്ഷേ ഞങ്ങള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ അതാരാണെന്ന് ഞങ്ങള്‍ കണ്ടെത്തി. അയാളൊരു നടനായിരുന്നു. ആളെ തിരിച്ചറിഞ്ഞതിന് ശേഷം ഉപദ്രവം നിലച്ചെങ്കിലും കുറേ കാലത്തേക്ക് എനിക്ക് സിനിമയിലേക്കുള്ള ഓഫറുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് അറിഞ്ഞത്, എന്നെ ഒരു സിനിമയിലും കാസ്റ്റ് ചെയ്യരുതെന്ന് ഈ താരം ആവശ്യപ്പെട്ടിരുന്നു എന്ന്.

ഒടുവില്‍ 'ചൈനടൗണ്‍' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അതേ നടനെ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ട കാര്യവും ശിവാനി പറയുകയാണ്. 'അദ്ദേഹം എന്നോട് വളരെ സൗഹാര്‍ദ്ദപരമായാണ് സംസാരിച്ചത്. പക്ഷേ ഷൂട്ടിനിടെ ആന്റണി പെരുമ്പാവൂര്‍ (നിര്‍മ്മാതാവ്) ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു, ഞാന്‍ ഇല്ലെന്ന് പറഞ്ഞു.'

shivani-bhai

എന്നിരുന്നാലും, ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ വന്നത് ഇഷ്ടമായില്ലെന്നും എന്നെ ആവശ്യമില്ലെന്ന് പറഞ്ഞതായിട്ടും പിന്നീട് അറിഞ്ഞു. എന്നാല്‍ ആ സമയത്ത് മോഹന്‍ലാല്‍ എന്നോടൊപ്പം നില്‍ക്കുകയും ഞാന്‍ ആ സിനിമയുടെ ഭാഗമായി തുടരുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവെന്ന് ശിവാനി പറയുന്നു.

'ഇതുപോലെയുള്ള പലരുടെയും കഥകള്‍ കേള്‍ക്കുന്നത് വളരെ ഹൃദയഭേദകമാണ്. സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് ഞങ്ങളെല്ലാം ഇന്‍ഡസ്ട്രിയില്‍ ചേര്‍ന്നത്. ഇത്തരത്തിലുള്ള പെരുമാറ്റം ആര്‍ക്കും സംഭവിക്കരുത്. അതേസമയം, പ്രശസ്തി നേടുന്നതിന് വേണ്ടി മാത്രം ആളുകള്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കരുത്, അത് മറ്റുള്ളവരെയും ബാധിക്കും. അതിജീവിക്കുന്നവരുടെ പോരാട്ടമാണിതെന്നും,' ശിവാനി പറഞ്ഞു.

More from Filmibeat

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X