എമി ജാക്‌സന്റെ മാലാഖ എത്തി! കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരം...

നടി എമി ജാക്സന് ആൺകുഞ്ഞ്. അമ്മയായ വിവരം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കുഞ്ഞിനും പ്രതിശ്രുത വരൻ ജോർജിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അമ്മയായ വിവരം നടി ആരാധകരെ അറിയിച്ചത്. അൻഡ്രിയാസ് എന്ന കുഞ്ഞിന്റെ പേര്. ഞങ്ങളുടെ മലാഖ എത്തി. സ്വാഗതം ആൻഡ്രിയാസ് എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചത്.

Amy Jackson

ഗർഭകാലം ആഘോഷമാക്കുകയായിരുന്നു നടി. ഗർഭിണിയായിരിക്കുമ്പോഴുള്ള ഓരോ ഘട്ടത്തിലേയ‌ും ചിത്രങ്ങളും മറ്റും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. വലിയ വയറും സ്ട്രെച്ച് മാർക്കും ശരീരത്തിലെ മാറ്റങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഈ വർഷം മാർച്ചിലായിരുന്നു കു‍ഞ്ഞ് ജനിക്കാൻ പോകുന്ന വിവരം വെളിപ്പെടുത്തിയത്. കാമുകനും ഭാവി വരനുമായ ജോർജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെയാണ് അമ്മയാകാൻ പോകുന്ന വിവരം പുറംലോകത്തെ അറിയിച്ചത്.

2015ലാണ് എമിയും ജോര്‍ജും തമ്മിലുള്ള പ്രണയം തുടങ്ങിയത്. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു തന്‍രെ വാലന്റൈനെ എമി ലോകത്തിന് പരിചയപ്പെടുത്തിയത്. അധികം വൈകാതെ തന്നെ ഇവരുടെ വിവാഹമുണ്ടാവുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമ്മയാവുന്നതിന് മുന്നോടിയായി നടത്തിയ പാര്‍ട്ടിക്കിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സ്വിമ്മിംഗ് പൂളിലെ ചിത്രമായിരുന്നു നേരത്തെ എമി പങ്കുവെച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X