മത്സരാർഥികൾക്ക് ഫോൺ നൽകി ബിഗ് ബോസ്, രസകരമായ ചിത്രങ്ങൾ പകർത്തി അംഗങ്ങൾ, വീഡിയോ പുറത്ത്

100 ദിവസം എന്ന ലക്ഷ്യത്തോടെയാണ് മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ എത്തിയത്. എന്നാൽ ലക്ഷ്യത്തിലേയ്ക്ക് അടുക്കാൻ ആഴ്ചകൾ ശേഷിക്കവെ ഷോ അവസാനിപ്പിക്കുകയാണ്. വെള്ളിയാഴ്ചയാകും ഷോയുടെ അവസാന ദിനമെന്ന് ബിഗ് ബോസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് പ്രൊഡക്ഷന്‍ കമ്പനിയായ എന്‍ഡമോള്‍ഷൈന്‍, തൊഴിലാളികളുടെയും മത്സരാര്‍ഥികളുടേയും സുരക്ഷ കണക്കിലെടുത്താണ് ഷോ അവസാനിപ്പിക്കാൻ പോകുന്നതെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.

എന്നാൽ നാട്ടിൽ നടക്കുന്ന സംഭവങ്ങളുടെ യഥാർഥ ചിത്രം ഇതുവരെ മത്സരാർഥികൾക്ക് മനസിലായിട്ടില്ല. വരാന്ത്യം എപ്പസോഡിൽ എത്തുന്ന അവതാരകൻ മോഹൻലാലിലൂടെ മാത്രമാണ് പുറത്തെ കാര്യങ്ങൾ മത്സരാർഥികൾക്ക് അറിയാൻ സാധിക്കുക. കഴിഞ്ഞുവാരാന്ത്യം എപ്പിസോഡിൽ കൊറോണയെ കുറിച്ച് മോഹൻലാൽ മത്സരാർഥികളോട് പങ്കുവെച്ചിരുന്നു. കൂടാതെ വീട്ടുകാരുമായി സംസാരിക്കാനുളള അവസരവും നൽകിയിരുന്നു. തങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മത്സരാർഥികള്‌ നേരിട്ട് അറിക്കുകയും ചെയ്തിരുന്നു.

bigg boss phne task

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് ഹൗസിലെ ചില രസകരമായ നിമിഷങ്ങളാണ്. ബിഗ് ബോസ് സ്‌പോണ്‍സര്‍ ടാസ്‌കില്‍ ഫോണ്‍ ഉപയോഗിച്ച് വ്യത്യസ്തമായി ചിത്രങ്ങള്‍ പകര്‍ത്തുകയാണിവർ . പിണക്കവും ഇണക്കവും മറന്ന് മത്സരാർഥികൾ ഒന്നിച്ചു നിൽക്കുകയാണ്. എലീനയെ മോഡലായി തെരഞ്ഞെടുക്കുന്ന ഫുക്രുവിനെയും ദയെ മോഡലാക്കി ചിത്രങ്ങൾ പകർത്തുന്ന പാഷാണം ഷാജിയേയും പുറത്തു വന്ന വീഡിയോയിൽ കാണാം.

പുറത്തു വന്ന വീഡിയോയിലെ പ്രധാന ഹൈലൈറ്റ് സുജോയും രഘുവുമാണ്. രഘു ഫോട്ടേഗ്രാഫർ ആകുമ്പോൾ സുജോയാണ് മോഡലാകുന്നത്. സുജോ മാത്യുവിന്റെ ഗംഭീരം പ്രകടനം പകര്‍ത്തുന്ന രഘുവിനെയും ദൃശ്യങ്ങളില്‍ കാണാം. അതുപോലെ സഹോദരിമാർ തന്നെയാണ് ഇവരുടെ ഫോട്ടോഗ്രാഫറും മോഡലുമെല്ലാം. പുറത്തു വന്ന വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് എത്തുന്നത്.

അടിയും വഴക്കും മാത്രമല്ല ഇതു പോലുള്ള രസകരമായ ടാസ്ക്കുകളും ബിഗ് ബോസ് മത്സരാർഥികൾക്കായി നൽകാറുണ്ട്. മറ്റ് ടാസ്ക്കുകളിൽ നിന്നും ഏറെ ആവേശത്തോടെയാണ് മത്സരാർഥികൾ ടാസ്ക്ക് ചെയ്യുന്നത്. സ്പോൺസർ ടാസ്ക്കിൽ പങ്കെടുക്കുന്ന മത്സരാർത്തികൾക്ക് സ്നേഹ സമ്മാനം ലഭിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X