തോളോട് തോള്‍ ചേര്‍ന്നിരുന്ന് ശാലിനിയുടെ ഗെയിം പൊളിച്ചടുക്കി ഡെയ്‌സി, ഒപ്പം മുന്നറിയിപ്പും...
ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ ആരംഭിച്ചിട്ട് ഒരാഴ്ച പൂര്‍ത്തിയായിരിക്കുകയാണ്. ചുരുങ്ങി ദിവസം കൊണ്ട് നിരവധി നാടകീയ മുഹൂര്‍ത്തങ്ങളാണ് ഹൗസില്‍ അരങ്ങേറിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഷോ ആരംഭിച്ചിരിക്കുന്നത്. ഗെയിമിനെ ഗെയിമായി കണ്ട് മനസ്സിലാക്കി കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ മുന്നോട്ട് പോകുന്നത്.
ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാര്‍ത്ഥിയാണ് ഡെയ്‌സി ഡേവിഡ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്‌സി ബിഗ് ബോസില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഹൗസിനുള്ളില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. ഒപ്പം തന്നെ പ്രേക്ഷകരുടെ ഇടയിലും ചര്‍ച്ചയാവാന്‍ താരത്തിന് ചെറിയ സമയം കൊണ്ട് തന്നെ ആയിട്ടുണ്ട്. വീട്ടില്‍ ഒറ്റയാള്‍ പോരാട്ടമാണ് താരം നയിക്കുന്നത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഡെയ്‌സിയും ശാലിനിയും തമ്മിലുള്ള സംസാരമാണ്. ശാലിയ്ക്ക് ഒരു ഉപദേശവുമായിട്ടാണ് ഡെയ്‌സി എത്തിയിരിക്കുന്നത്. ഉപദേശമായിട്ടാണ് പറയുന്നതെങ്കിലു ശാലിനിയുടെ ഗെയിം പ്ലാന്‍ കയ്യോടെ പിടിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ഒപ്പം സോഷ്യല്‍ മീഡിയയില്‍ ഡെയ്‌സിയ്ക്കുള്ള പിന്തുണയും കൂടിയിട്ടുണ്ട്.

തുടക്കത്തില്‍ ജാസ്മിന്‍, നിമിഷ, ഡെയ്‌സി ഇവര്‍ മൂന്നുപേരും ഗ്രൂപ്പായി നിന്നായിരുന്നു ഗെയിം കളിച്ചിരുന്നത്. എന്നാല്‍ ഈ മൂവര്‍ സംഘത്തില്‍ നിന്ന് ഡെയ്‌സി പുറത്ത് പോവുകയായിരുന്നു. പാവ ടാസ്‌ക്കിന്റെ ഭാഗമായിട്ടാണ് ഇവര്‍ തെറ്റിയത്. ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ ഒറ്റയ്ക്ക് നിന്ന് കളിക്കുകയാണ് ഡെയ്‌സി. താരത്തിന്റെ ഗെയിം പ്ലാനുകള്‍ നല്ല പിന്തുണയാണ് പുറത്ത് നിന്ന് ലഭിക്കുന്നത്.

മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ അലക്കി കൊടുക്കുന്നത് ശരിയല്ലെന്നാണ ഡെയ്‌സി ശാലിനിയോട് പറയുന്നത്. നമ്മള്‍ ഉപയോഗിച്ച മറ്റുള്ളവരുടെ വസ്ത്രം അലക്കി കൊടുക്കണം. അല്ലാതെ അവരുടെ ജോലിക്കാരിയായി മാറരുതെന്നാണ് ഡെയ്‌സി പറയുന്നത്. ഇവിടെ ആരും ആരുടേയും വേലക്കാരിയല്ല. വസ്ത്രം അലക്കി കൊടുത്താല്‍ നിന്നെ അവള്‍ ട്രെയിന് ചെയ്യാമെന്ന് പറഞ്ഞു. എന്തായാലും നീ അത് ചെയ്യാന്‍ പോകുന്നില്ല. ഇവിടെ എല്ലാവരും ഒരുപോലെയാണ്. അങ്ങനെ ചെയ്തു കൊടുക്കേണ്ട ആവശ്യമില്ലെന്നും ഡെയ്‌സി പറഞ്ഞു. ശരിക്കും അവള്‍ക്ക് വയ്യാത്തത് കൊണ്ടാണ് താന്‍ ചെയ്തു കൊടുത്തതെന്നായിരുന്ന ശാലിനിയുടെ മറുപടി. നീ പോയല്‍ അവള്‍ക്ക് നാളെ ആര് അലക്കി കൊടുക്കും . കൂടെ നടക്കുന്ന സുഹൃത്ത് പോലും പോലും ചെയ്യില്ലെന്നും നിമിഷയുടെ പേര് പറയാതെ ഡെയ്‌സി പറഞ്ഞു.
മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ അലക്കി കൊടുക്കുന്നത് ശരിയല്ലെന്നാണ ഡെയ്‌സി ശാലിനിയോട് പറയുന്നത്. നമ്മള്‍ ഉപയോഗിച്ച മറ്റുള്ളവരുടെ വസ്ത്രം അലക്കി കൊടുക്കണം. അല്ലാതെ അവരുടെ ജോലിക്കാരിയായി മാറരുതെന്നാണ് ഡെയ്‌സി പറയുന്നത്. ഇവിടെ ആരും ആരുടേയും വേലക്കാരിയല്ല. വസ്ത്രം അലക്കി കൊടുത്താല്‍ നിന്നെ അവള്‍ ട്രെയിന് ചെയ്യാമെന്ന് പറഞ്ഞു. എന്തായാലും നീ അത് ചെയ്യാന്‍ പോകുന്നില്ല. ഇവിടെ എല്ലാവരും ഒരുപോലെയാണ്. അങ്ങനെ ചെയ്തു കൊടുക്കേണ്ട ആവശ്യമില്ലെന്നും ഡെയ്‌സി പറഞ്ഞു. ശരിക്കും അവള്‍ക്ക് വയ്യാത്തത് കൊണ്ടാണ് താന്‍ ചെയ്തു കൊടുത്തതെന്നായിരുന്ന ശാലിനിയുടെ മറുപടി. നീ പോയല്‍ അവള്‍ക്ക് നാളെ ആര് അലക്കി കൊടുക്കും . കൂടെ നടക്കുന്ന സുഹൃത്ത് പോലും പോലും ചെയ്യില്ലെന്നും നിമിഷയുടെ പേര് പറയാതെ പറഞ്ഞു. ഇവിടെ ആരും ആരുടേയും ജോലിക്കാരിയല്ല. നീ നിന്റെ തന്നെ വില കളയുകയാണെന്നും ഡെയ്‌സി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നായിരുന്നു ശാലിനിയുടെ മറുപടി.

അതേസമയം ഈ കാര്യത്തില്‍ പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണ ഡെയ്‌സിക്കാണ്. വളരെ കൃത്യമായ കാര്യമാണ് ഡെയ്‌സി പറഞ്ഞതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആത്മാര്‍ഥമായിട്ടാണ് ശാലിനി ജാസ്മിനെ സഹായിച്ചതെങ്കില്‍ പോലും ഇത് ബിബി ഹൗസായത് കൊണ്ട് ഗെയിമായിട്ട് മാത്രമേ മറ്റുള്ളവര്‍ കാണുകയുള്ളൂ. കൂടാതെ ശാലിനിയുടെ സിംപതി ഗെയിം പ്ലാന്‍ ഡെയ്‌സി പൊളിച്ച് അടുക്കി കൊടുത്തുവെന്നും ആരാധകര്‍ പറയുന്നുണ്ട്.
Recommended Video

ഒറ്റയടിയ്ക്ക് രണ്ട് പക്ഷികള്‍ക്ക് നേരെയുള്ള ആക്രമണമാണെന്നും ഡെയ്സി നടത്തിയത്. കൂടാതെ ഡെയ്സി ഇക്കാര്യം ജാസ്മിനേട് നേരിട്ട് തന്നെ പറയണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. ബിഗ് ബോസ് സീസണ്‍ 4 ലെ കരുത്തുറ്റ മത്സരാര്‍ത്ഥികളാണ് ഡെയ്സിയും ജാസ്മിനും. 100 ദിവസം വരെ ഇവര്‍ ഹൗസില്‍ നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു.


Click it and Unblock the Notifications