'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനത്തിലെത്തി നിൽക്കുകയാണ്. ഇനി വിരലിലെ‌ണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ മൂന്നിന് സീസൺ ഫോർ വിജയി ആരാണെന്ന് പ്രേക്ഷകർക്ക് അറിയാൻ സാധിക്കും.

അതേസമയം സീസൺ ഫോറിന്റെ പുതിയ പ്രമോ പുറത്തിറങ്ങിയിരിക്കുകയാണ്. വളരെ ആകാംഷയുണർത്തുന്ന സംഭവങ്ങളാണ് വീട്ടിൽ ഇനിയുള്ള ദിവസങ്ങളിൽ നടക്കാൻ പോകുന്നതെന്ന് പുതിയ പ്രമോയിൽ നിന്നും വ്യക്തമായിരിക്കുകയാണ്. റിയാസ് മത്സരത്തിൽ നിന്നും സ്വമേധയ പിൻവാങ്ങുന്നുവെന്നതാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്.

Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam video, Bigg Boss contestents, dhanya Blesslee, Blesslee bigg boss, Blesslee  robin,  robin dilsha, robin riyas bigg boss, dr.robin bigg boss, ധന്യ ബ്ലെസ്ലി, ബ്ലെസ്ലി ബിഗ് ബോസ്, ബ്ലെസ്ലി റോബിൻ, റോബിൻ ദിൽഷ, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം വീഡിയോ, ബിഗ് ബോസ് മത്സരാർത്ഥികൾ, റിയാസ് റോബിൻ, ബി​ഗ് ബോസ് റോബിൻ, ബി​ഗ് ബോസ് റിയാസ്

വീട്ടിൽ‌ അവശേഷിക്കുന്ന ആറുപേരെയും ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ച ശേഷം വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് ബി​ഗ് ബോസ്. ആറുപേരിൽ ഒരാൾക്ക് ആ തുക സ്വീകരിച്ച ശേഷം മത്സരത്തിൽ നിന്നും പിന്മാറാം.

അവർക്ക് ​ഗ്രാന്റ് ഫിനാലെയിലേക്ക് കടക്കാൻ സാധിക്കില്ല. ബി​ഗ് ബോസിന്റെ അറിയിപ്പ് കേട്ട് മത്സരാർഥികളെല്ലാം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുമ്പോൾ റിയാസ് മാത്രം പണപെട്ടി എടുക്കാൻ പോകുന്നതാണ് പ്രമോയിൽ കാണിക്കുന്നത്.

റിയാസ് പോയപ്പോൾ ദിൽഷ അടക്കമുള്ള മറ്റ് മത്സരാർഥികൾ തടയാൻ ശ്രമിക്കുന്നുണ്ട്. ആലോചിക്കാതെ എടുത്ത് ചാടി തീരുമാനമെടുക്കരുതെന്ന് പറഞ്ഞാണ് മറ്റുള്ള മത്സരാർഥികൾ തടയാൻ ശ്രമിക്കുന്നത്. പ്രമോ വലിയ രീതിയിൽ വൈറലാകുന്നുണ്ട്. മലയാളം ബി​ഗ് ബോസ് സീസണിൽ ഇത് ആദ്യത്തെ സംഭവമാണ്.

Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam video, Bigg Boss contestents, dhanya Blesslee, Blesslee bigg boss, Blesslee  robin,  robin dilsha, robin riyas bigg boss, dr.robin bigg boss, ധന്യ ബ്ലെസ്ലി, ബ്ലെസ്ലി ബിഗ് ബോസ്, ബ്ലെസ്ലി റോബിൻ, റോബിൻ ദിൽഷ, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം വീഡിയോ, ബിഗ് ബോസ് മത്സരാർത്ഥികൾ, റിയാസ് റോബിൻ, ബി​ഗ് ബോസ് റോബിൻ, ബി​ഗ് ബോസ് റിയാസ്

ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം. പ്രമോ വൈറലായതോട നിരവധി പേർ റിയാസിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുണ്ട്.

ബ്ലെസ്ലിക്കും ദിൽഷയ്ക്കും വോട്ടിങ് പിന്തുണ കൂടതലുള്ളതിനാൽ റിയാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അതിലും നല്ലത് ഈ പണപ്പെട്ടിയുമായി മത്സരത്തിൽ നിന്നും പിന്മാറുന്നത് തന്നെയാണെന്നും പ്രേക്ഷകരിൽ ചിലർ കുറിച്ചു.

വൈൽഡ് കാർഡായതിനാൽ തനിക്ക് പുറത്ത് വലിയ സപ്പോർട്ട് ഉണ്ടാകാൻ സാധ്യതയില്ലെന്ന കാര്യത്തിൽ റിയാസിന് ഉറപ്പുണ്ട്.

കാരണം റോബിൻ പുറത്തായതിനാൽ തനിക്ക് പ്രേക്ഷകർക്കിടയിൽ നെ​ഗറ്റീവ് ഇമേജായിരിക്കുമെന്ന് പലപ്പോഴും റിയാസ് തന്നെ മറ്റ് മത്സരാർഥികളോട് പറയുന്നുണ്ട്. മാത്രമല്ല വൈൽഡ് കാർഡ് ഇതുവരെ ബി​ഗ് ബോസിന്റെ ചരിത്രത്തിൽ വിജയിയായിട്ടില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X