»   » പുകവലി: അജയ് വീണ്ടും കുടുങ്ങി

പുകവലി: അജയ് വീണ്ടും കുടുങ്ങി

Posted By:
Subscribe to Filmibeat Malayalam
Ajay Devgan
പൊതുസ്ഥലത്ത് പുകവലിയ്ക്കാന്‍ പാടില്ലെന്ന കാര്യം ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ഒരിയ്ക്കല്‍ കൂടി മറന്നു. ഒരു മള്‍ട്ടിപ്ലക്‌സ് സമുച്ചയത്തില്‍ വെച്ച് പുകവലിച്ചതിനാണ് അജയ് ഇത്തവണ നൂറു രൂപ പിഴയൊടുക്കിയിരിക്കുന്നത്.

അജയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയനുസരിച്ചുള്ള നടപടിയാണ് എടുത്തതെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ഇനോക്‌സ് മള്‍ട്ടിപ്ലക്‌സ് സമുച്ചയത്തില്‍ വച്ച് അജയ് പുകവലിക്കുന്ന ചിത്രങ്ങള്‍ ഒരു പുകവലി വിരുദ്ധ സംഘടന ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറുടെ ഓഫീസില്‍ എത്തിച്ചിരുന്നു.

ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്ന പരാതിയാണ് അന്വേഷണത്തിനായി ലോക്കല്‍ പൊലീസിന്റെ പക്കല്‍ എത്തിയിരിക്കുന്നത്. മെയ് മാസത്തിലാണ് സംഭവം നടന്നത്. വിശദീകരണമാവശ്യപ്പെട്ട് അജയ്ക്ക് നോട്ടീസ് നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്,

ഇത് രണ്ടാം തവണയാണ് പരസ്യമായി പുകവലിക്കുന്നതിന് അജയ്ക്ക് പിഴ ലഭിക്കുന്നത്. ഗോവയിലെ മള്‍ട്ടിപ്ലക്‌സില്‍ വച്ച്, 'ഗോല്‍മാല്‍ 3' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് അജയ് പരസ്യമായി പുകവലിച്ചത്. ഈ വര്‍ഷമാദ്യം ചണ്ഡീഗഡില്‍ പൊതുസ്ഥലത്ത് വച്ച് പുകവലിച്ചതിന് അജയ് പിഴയൊടുക്കേണ്ടി വന്നിരുന്നു.

ഒരുപക്ഷേ കോടികള്‍ പ്രതിഫലം പറ്റുന്ന താരത്തിന് നൂറു രൂപ പിഴയുടെ കാര്യമൊന്നും ഓര്‍മ്മയില്‍ നില്‍ക്കില്ലായിരിക്കാം!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam