പ്രിയന്‍ പടത്തില്‍ അഭിനയിക്കാനില്ലെന്ന് അസിന്‍
തെന്നിന്ത്യയില്‍ നിന്നും ബോളിവുഡ് കീഴടക്കാനെത്തിയ അസിന്‍ പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ നിന്നും പിന്‍മാറി. സൂപ്പര്‍ താരം അക്ഷയ്‌കുമാറിനെ നായകനാക്കി പ്രിയന്‍ ഒരുക്കുന്ന ഐസേ കോ തെയ്‌സായില്‍ നിന്നാണ് അസിന്‍ പിന്‍മാറിയത്.
സിനിമയില്‍ അക്ഷയ് യുടെ പ്രധാന നായികപദവിയായിരുന്നു അസിന് നിശ്ചയിച്ചിരുന്നതെങ്കിലും മ്‌റ്റു രണ്ടു നായികമാര്‍ കൂടിയുള്ളതിനാലാണ് അസിന്‍ അവസരം നിരസിച്ചത്. അക്ഷയ്‌കുമാറിനൊപ്പം ഒറ്റ നായികയായി പ്രത്യക്ഷപ്പെടാനാണത്രേ അസിന് താത്‌പര്യമെന്നും സംസാരമുണ്ട്.
പ്രിയന്‍ ചിത്രത്തില്‍ നിന്ന് പുറത്തു കടന്നെങ്കിലും കൈനിറയെ അവസരമാണ് ഈ മലയാളി പെണ്‍കൊടിയ്‌ക്കിപ്പോള്‍ ബോളിവുഡിലുള്ളത്. അമീറിന്റെ ഗജിനിയ്‌ക്കു ശേഷം
സല്‍മാന്‍ ഖാന്‍-അജയ് ദേവ്‌ഗണ്‍ നായകന്‍മാരായെത്തുന്ന ലണ്ടന്‍ ഡ്രീംസാണ് അസിന്‍ അടുത്തതായി അഭിനയിക്കുന്നത്.


Click it and Unblock the Notifications