»   » ആദ്യദിനം ബോഡിഗാര്‍ഡ് വാരിയത് 20 കോടി

ആദ്യദിനം ബോഡിഗാര്‍ഡ് വാരിയത് 20 കോടി

Posted By:
Subscribe to Filmibeat Malayalam
Bodyguard
ബോഡിഗാര്‍ഡിന്റെ ബോളിവുഡ് പതിപ്പിന് തകര്‍പ്പന്‍ തുടക്കം. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങാണ് മലയാളിയുടെ പ്രിയസംവിധായകന്‍ സിദ്ദിഖിന്റെ ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്.

സല്‍മാന്‍ നായകനായ ചിത്രം ആദ്യദിനം സ്വന്തമാക്കിയത് 20 കോടി രൂപയാണ്. ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ ലോകമെമ്പാടും മൂവായിരം സ്‌ക്രീനുകളിലായി പ്രദര്‍ശനമാരംഭിച്ച ചിത്രത്തില്‍ കരീനയാണ് നായിക. സല്‍മാന്‍ ചിത്രമായതും ഈദ് ദിനത്തില്‍ റിലീസ് ചെയ്തതുമാണ് ബോഡിഗാര്‍ഡിനെ വമ്പന്‍ ഓപ്പണിങിന് സഹായകമായത്.

ദബാങിനും റെഡിയ്ക്കും ശേഷം ഹാട്രിക് ഹിറ്റ് തേടുന്ന സല്‍മാന്‍ ബോഡിഗാര്‍ഡില്‍ വമ്പന്‍ പ്രതീക്ഷകളാണ് വച്ചുപുലര്‍ത്തുന്നത്. ദബാങ് ആദ്യദിനം 14 കോടിയാണ് നേടിയതെങ്കില്‍ റെഡിയുടെ ഫസ്റ്റ് ഡേ കളക്ഷന്‍ 12.5 കോടി രൂപയായിരുന്നു. ഇതിന് പുറമെ അമീര്‍ ഖാന്റെ 3 ഇഡിയറ്റ്‌സിന്റെ 13 കോടി രൂപയാണ് ബോളിവുഡ് ബോക്‌സ്ഓഫീസ് ഓപ്പണിങ് ഡേ കളക്ഷനില്‍ ആദ്യമുള്ളത്.

ദിലീപിനെ നായകനാക്കി ആദ്യം മലയാളത്തില്‍ നിര്‍മിച്ച ബോഡിഗാര്‍ഡിന്റെ ഹിന്ദി റീമേക്കിന്റെ നിര്‍മാതാക്കള്‍ റിലയന്‌സ് എന്റര്‍ടെയ്ന്‍മെന്റും സല്‍മാന്‍ സഹോദരീഭര്‍ത്താവായ അതുല്‍ അഗ്നിഹോത്രിയും ചേര്‍ന്നാണ് നിര്‍മിച്ചിരിയ്ക്കുന്നത്.

English summary
Actor Salman Khan has scored a hat-trick at the box-office with his latest release, Bodyguard, which net Rs 20 crore on the first day of its release. His two other recent films, Dabanng and Ready, raked in the moolah

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam