കരീന-സെയ്‌ഫ് മംഗല്യം ഉടന്‍
മുബൈ: ബോളിവുഡ് മറ്റൊരു താരമംഗല്യത്തിനു കൂടി കാതോര്‍ക്കുന്നു. ബോളിവുഡിന്റെ ആകാശത്ത് തിളങ്ങി നില്‌ക്കുന്ന കരീന കപൂറും സെയ്‌ഫ് അലിഖാനും തമ്മിലുള്ള വിവാഹത്തിനാണ് ബോളിവുഡ് കാതോര്‍ക്കുന്നത്.
ഇരുവരുടെയും ഒരുമിച്ചഭിനയിക്കുന്ന തഷാന്‍ പ്രദര്‍ശനത്തിനെത്തിയാലുടന്‍ വിവാഹം ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരുവരും തമ്മിലുള്ള ബന്ധം ബോളിവുഡിലെ പാപ്പരാസികള്‍ കണ്ടു പിടിയ്‌ക്കുന്നത്.
ഇരുവരും ജനുവരിയില്‍ രഹസ്യമായി വിവാഹം ചെയ്‌തുവെന്ന് അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് കരീന പരസ്യമായി രംഗത്തു വരികയും അടുത്ത അഞ്ചു വര്‍ഷത്തേക്ക് താന്‍ വിവാഹിതയാകില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തന്റെ മുന്‍ പ്രഖ്യാപനത്തില്‍ നിന്നും താരം ചുവടുമാറ്റിക്കഴിഞ്ഞു. വിവാഹം ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് കരീനയുടെ ഇപ്പോഴത്തെ പറച്ചില്‍.
തഷാന്റെ ചിത്രീകരണത്തിനിടെ തങ്ങള്‍ കൂടുതല്‍ അടുത്തുവെന്നും അതാണ് മുന്‍ തീരുമാനം മാറ്റാനുള്ള കാരണമെന്നും കരീന വിശദീകരിയ്‌ക്കുന്നു. വിവാഹത്തിന് ശേഷവും താന്‍ അഭിനയ രംഗത്ത് തുടരുമെന്ന് കരീന വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ മൂന്നരക്കോടിയാണെന്റെ പ്രതിഫലം വരും വര്‍ഷങ്ങളില്‍ ഇനിയും അത് ഉയരും. ഇപ്പോള്‍ തന്നെ വന്‍ പ്രോജക്ടുകളില്‍ താന്‍ കരാറൊപ്പിട്ടു കഴിഞ്ഞു- കരീന പറയുന്നു.


Click it and Unblock the Notifications