»   » കത്രീന ഇപ്പോഴും ഇന്ത്യക്കാരിയല്ല!

കത്രീന ഇപ്പോഴും ഇന്ത്യക്കാരിയല്ല!

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
കഴിഞ്ഞ ആറു വര്‍ഷമായി ബോളിവുഡിലെ താരറാണിയായി വിലസുകയാണ് കത്രീന കെയ്ഫ്. ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ഈ സുന്ദരി പക്ഷേ ഇപ്പോഴും ഇന്ത്യക്കാരിയല്ലെന്നറിയുന്പോള്‍ ചില ആരാധകരെങ്കിലുമൊന്ന് ഞെട്ടും. അതേ കത്രീനയുള്‍പ്പെടെ ബോളിവുഡിലെ താരസുന്ദരിമാരില്‍ പലര്‍ക്കും ഇന്ത്യന്‍ പൗരത്വമില്ലെന്നതാണ് യാഥാര്‍ഥ്യം.

ഈയിടെ പുറത്തുവന്ന ഒരു ന്യൂസ് റിപ്പോര്‍ട്ടിലാണ് കത്രീനയെപ്പോലുള്ള താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിരിയ്ക്കുന്നത്.

പതിനാലാം വയസ്സില്‍ മോഡലിങിലൂടെയാണ് കത്രീനയുടെ കരിയര്‍ ആരംഭിയ്ക്കുന്നത്. ലണ്ടനില്‍ വെച്ചായിരുന്നു അത്. 2003ല്‍ കെയ്‌സാദ് ഗുസ്താദിന്റെ ബൂം എന്ന ചിത്രത്തിലൂടെ ക്യാറ്റ്‌സ് ബോളിവുഡിലും ഭാഗ്യപരീക്ഷണത്തിനിറങ്ങി. പിന്നീട് ഒരു സൂപ്പര്‍താരമായി വളര്‍ന്നപ്പോഴും വര്‍ക്കിങ് വിസയിലാണ് കത്രീന ഇന്ത്യയില്‍ തുടര്‍ന്നത്.

അടുത്ത കാലത്തായി രാജ്യത്തെ എമിഗ്രേഷന്‍ അധികൃതര്‍ വര്‍ക്കിങ് വിസയില്‍ ഇന്ത്യയില്‍ താമസിയ്ക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞിരുന്നു. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തുകയും പിന്നീട് വര്‍ക്കിങ് വിസയില്‍ രാജ്യത്ത് താമസം തുടരുകയും ചെയ്യുന്ന ഒട്ടേറെ പേരെ അങ്ങനെ കണ്ടെത്തുകയും ചെയ്തു. കത്രീനയെപ്പോലെ ബോളിവുഡിലെ ഒരുപിടി താരങ്ങള്‍ വര്‍ക്കിങ് വിസയില്‍ ഇന്ത്യയില്‍ തുടരുന്നുവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ പൗരത്വം നേടാന്‍ ഇവര്‍ക്കാര്‍ക്കും വലിയ താത്പര്യമില്ല. ചെക്ക് മോഡലായ യാന ഗുപ്തയും വര്‍ക്കിങ് വിസയില്‍ ബോളിവുഡില്‍ ഇടം കണ്ടെത്തിയ താരങ്ങളിലൊരാളാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam