»   » ഇന്ത്യന്‍ സിനിമയില്‍ ചുംബനം വേണ്ട: ജനീലിയ

ഇന്ത്യന്‍ സിനിമയില്‍ ചുംബനം വേണ്ട: ജനീലിയ

Posted By:
Subscribe to Filmibeat Malayalam
 Genelia
ജോണ്‍ എബ്രഹാമിനൊപ്പം കാക്ക കാക്ക എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ അഭിനയിച്ച ജനീലിയയ്ക്ക് ബോളിവുഡില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യണമെന്നാണ് മോഹം. കാക്ക കാക്കയില്‍ പല ഇന്‍ഡിമേറ്റ് രംഗങ്ങളും അനായാസമായി അഭിനയിച്ച ജനീലിയ പക്ഷേ തനിയ്ക്ക് ചുംബന രംഗങ്ങളോട് താത്പര്യമില്ല. ഇന്ത്യന്‍ സിനിമയില്‍ ചുംബന രംഗങ്ങള്‍ ആവശ്യമില്ലെന്നാണ് താരത്തിന്റെ അഭിപ്രായം.

ക്യൂട്ട് കോളേജ് ഗേള്‍ എന്ന തന്റെ ഇമേജ് പൊളിച്ചെഴുതുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ജനീലിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഐറ്റം നമ്പര്‍ ചെയ്യാന്‍ താത്പര്യമില്ലെന്നും എന്നാല്‍ ചിത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ മടിയില്ലെന്നും ജനീലിയ വ്യക്തമാക്കി.

റിതേഷ് ദേശ്മുഖ് തന്റെ നല്ല സുഹൃത്താണെന്ന് ജനീലിയ. മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധം റിതേഷുമായി ഉണ്ടാവുകയാണെങ്കില്‍ അത് ലോകത്തോട് വിളിച്ചു പറയാന്‍ എനിക്ക് മടിയില്ല-ജനീലിയ പറഞ്ഞു

English summary
Sexy, sweet and a youth icon, Genelia D'souza is probably the only actress who can play a college-girl with ease by simply wearing her gorgeous smile and girlish attitude. It's her style and her USP.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam