ഭര്‍ത്താവിന്റെ ചിത്രത്തില്‍ മലൈകയുടെ നൃത്തം

വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുമുണ്ടായശേഷം വെള്ളിത്തിരയില്‍ എത്തി സജീവമായ അറോറയുടെ കരിയര്‍ അതിശയിപ്പിക്കുന്നതാണ്. ഇപ്പോള്‍ മലൈക്കയുടെ ലിസ്റ്റില്‍ ഒരു പിടി ഹിറ്റ് ഐറ്റങ്ങളുണ്ട്.
കുറച്ചുനാളുകള്‍ക്കുശേഷം മലൈക വീണ്ടും ആരാധകരെ ത്രസിപ്പിക്കാനെത്തുകയാണ്. ഭര്‍ത്താവ് അര്‍ബ്ബാസ് ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് മലൈത ഐറ്റം ഡാന്‍സ് ചെയ്യുന്നത്.
ദബാങ് എന്നാണ് ചിത്രത്തിന്റെ പേര്, സല്‍മാന്‍ ഖാനാണ് നായകന്‍. ശത്രുഘ്‌നനന്‍ സിന്‍ഹയുടെ മകള് സോനാക്ഷിയുടെ പ്രഥമ ചിത്രമാണിത്.
ഇതാദ്യമായിട്ടാണ് ഭര്‍ത്താവ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലൈകയുടെ പ്രകടനം വരാന്‍ പോകുന്നത്. ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.


Click it and Unblock the Notifications











