»   » പ്രിയങ്ക ചോപ്രയ്ക്ക് പുതിയ കാമുകന്‍

പ്രിയങ്ക ചോപ്രയ്ക്ക് പുതിയ കാമുകന്‍

Subscribe to Filmibeat Malayalam
Priyanka and Sahil
പ്രീയങ്ക ചോപ്രയ്ക്ക് കഴിഞ്ഞ കുറേ കാലമായി ഷാഹിദ് കപൂറിനോടൊപ്പമായിരുന്നു പ്രേമം. എന്നാല്‍ അതിന് അത്ര ആഴം പോരായിരുന്നു. പുതിയ കാമുകനെ തേടി നടക്കുകയാണോ പ്രീയങ്ക? അല്ലെന്ന പറയാനാവില്ലെന്നാണ് വാര്‍ത്തകള്‍.

ഈയിടെ ഹിന്ദി ചലച്ചിത്ര ലോകത്തെത്തിയ സാഹില്‍ ഷ്രോഫുമായി പ്രീയങ്കയ്ക്ക് ഇപ്പോള്‍ വലിയ അടുപ്പമാണത്രെ. മോഡലാണെങ്കിലും അഭിനയ ലോകത്ത് സാഹില്‍ പുതുമുഖമാണ്. അതുകൊണ്ട് തന്നെ സെറ്റിലെയും ലൊക്കേഷനിലേയും കാര്യങ്ങളും അഭിനയത്തിന്റെ നൂലാമാലകളും ഒന്നും സാഹിലിന് അറിയില്ല. അപ്പോള്‍ കിട്ടി പുതിയ കൂട്ടാളിയെ.

എന്തിനും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി ഇപ്പോള്‍ എപ്പോഴും പ്രീയങ്ക സാഹിലിന്റെ അടുത്തുണ്ട്. ഇത് വെറും കൂട്ടുകെട്ടല്ല പ്രണയത്തിലേയ്ക്കുള്ള വഴിയാണെന്നാണ് സെറ്റിലുള്ളവര്‍ പറയുന്നത്. ഫര്‍ഹാന്‍ അഖ്തറുടെ 'ത്രില്ലര്‍' എന്ന ചിത്രത്തിലാണ് സാഹിലിന് ഒരു ചെറിയ റോള്‍ കിട്ടിയത്.

എന്തായാലും ഇതുവരെ ഇവരെ ഒരുമിച്ച് ആരും പാര്‍ട്ടിയിലും ഹോട്ടലിലും ഒന്നും കണ്ടിട്ടില്ല. വരട്ടെ അതിന് വേണ്ടി കാത്തിരിയ്ക്കാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam