»   » സെയ്ഫ് ഹീറോ നമ്പര്‍ വണ്‍: കരീന

സെയ്ഫ് ഹീറോ നമ്പര്‍ വണ്‍: കരീന

Posted By:
Subscribe to Filmibeat Malayalam
Saif-kareena
മുംബൈ: ബോഡിഗാര്‍ഡ്, രാ വണ്‍, 3 ഇഡിയറ്റ്‌സ്, ഗുല്‍മാല്‍ 3 എന്നീ ചിത്രങ്ങളുടെ തകര്‍പ്പന്‍ വിജയത്തോടുകൂടി കരീനകപൂര്‍ ബോളിവുഡിലെ രാജ്ഞിയായി മാറിയെന്ന് ആരാധകര്‍ വാഴ്ത്തുന്നു. എന്നാല്‍ ഈ സൂപ്പര്‍നായികയോട് ബോളിവുഡിലെ ഏറ്റവും മികച്ച താരമാരെന്നു ചോദിച്ചാല്‍ സല്‍മാന്‍ ഖാന്റെയോ ഷാറൂഖ് ഖാന്റെയോ പേരായിരിക്കില്ല ആദ്യം പുറത്തുവരിക. സാക്ഷാല്‍ സെയ്ഫ് അലി ഖാന്‍ എന്നായിരിക്കും മറുപടി. കരീനയുടെ അഭിപ്രായത്തില്‍ ബോളിവുഡിലെ ഹീറോ ആരായിരുന്നാലും തന്റെ ഹീറോ നമ്പര്‍ സെയ്ഫ് അലിഖാനാണ്.

സെയ്ഫിന്റെ നായികയായി ഏജന്റ് വിനോദിലും അമിര്‍ ഖാന്റെ നായികയായി തലാശിലും അഭിനയിക്കുന്ന കരീന മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഹീറോയിനിലും ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്.

കരണ്‍ ജോഹറിന്റെ എക് മെം ഓര്‍ എക് തു എന്ന സിനിമയുടെ ചിത്രീകരണചടങ്ങുമായി ബന്ധപ്പെട്ട് കരീന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇംറാന്‍ ഖാനാണ് ഈ ചിത്രത്തില്‍ നായകന്‍. ഐശ്വര്യാ റായ് പ്രസവത്തിനായി പോയതുകൊണ്ടാണ് ഹീറോയിനിലെ റോള്‍ കരീനയ്ക്കു ലഭിച്ചത്.

English summary
Actress Kareena Kapoor may be reigning queen of Bollywood with a string of hits like 'Bodyguard', 'Ra.One', '3 Idiots' and 'Golmaal 3', to her credit, but the 'Heroine' feels that beau Saif Ali Khan is the number one hero.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam